അത് എന്റെ ഏറ്റവും വലിയ ആഗ്രഹം : നടക്കില്ല എന്ന് ആരാധകർ – ചർച്ചയായി ചാഹലിന്റെ വാക്കുകൾ

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ ഏറ്റവും പ്രധാന ബൗളർമാരിലൊരാളാണ് ചഹാൽ .ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗംഭീര പ്രകടനത്താൽ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായ താരം ഇപ്പോഴും നായകൻ വിരാട് കോഹ്‌ലിയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ് .മികച്ച പ്രകടനം തുടരുമ്പോഴും 30-കാരനായ ചാഹല്‍ ഇതുവരെ ഇന്ത്യൻ കുപ്പായത്തിൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല .ഇത്തവണത്തെ  ഐപിൽ സീസണിൽ താരം മികച്ച രീതിയിൽ പന്തെറിഞ്ഞിരിന്നു .

താരം ഇപ്പോൾ ടെസ്റ്റ് കളിക്കുന്നതിനെ കുറിച്ച് വിശദമായി സംസാരിക്കുകയാണ്
” ടെസ്റ്റ് ടീമില്‍ കളിക്കുകയെന്നത് വലിയ നേട്ടമായിട്ടാണ് ഞാന്‍  എന്റെ ക്രിക്കറ്റ് കരിയറിൽ കരുതുന്നത്.  ഏതൊരു  താരത്തിനും ക്രിക്കറ്റ് കരിയറില്‍ ഒരു പക്ഷേ  അതിനേക്കാള്‍ വലുതൊന്ന് കിട്ടാനില്ല എന്നതാണ് സത്യം  ഒരിക്കല്‍ എങ്കിലും സെലക്ടർമാർ എന്നെ  ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ എനിക്ക്  ഇപ്പോഴുമുണ്ട്.  ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് വലിയ ആഗ്രഹമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്റ്റിലും മികച്ച പ്രകടനങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ്   ടീമിനായി പുറത്തെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച  പ്രതീക്ഷ  എന്നിൽ ഉണ്ട് “യുസ്വേന്ദ്ര ചാഹൽ വാചാലനായി .

അതേസമയം ഇന്ത്യൻ ടെസ്റ്റ് ടീമിൽ ചാഹൽ എങ്ങനെ ഇടം കണ്ടെത്തും എന്ന  പ്രധാന ചോദ്യം ഉടനെ  ഉയർത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ .കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാണ് . അശ്വിൻ ,ജഡേജ എന്നിവരെ ഒഴിവാക്കി ഒരു ഇന്ത്യൻ പ്ലെയിങ് ഇലവൻ ചിന്തിക്കുവാൻ പോലും കഴിയില്ല . കൂടാതെ ഇക്കഴിഞ്ഞ  ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ ഗംഭീര  ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അക്ഷർ പട്ടേൽ പോലും വരുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ തന്റെ ടീമിലെ  സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയിലാണ് . ചാഹൽ ഇനിയും ഏറെ കാലം ഇന്ത്യൻ  ടെസ്റ്റ് കുപ്പായത്തിൽ പന്തെറിയുവാനായി  കാത്തിരിക്കണം എന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം .

Previous articleടീമിന്റെ പ്രഥമ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് തന്നെ : നയം വിശദമാക്കി സാഹ
Next articleമുള്ളറുടെ റെക്കോഡ് തകര്‍ത്ത് ലെവന്‍ഡോസ്കി. ഗോളടിക്ക് അവസാനമില്ലാ