ടീമിന്റെ പ്രഥമ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് തന്നെ : നയം വിശദമാക്കി സാഹ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും പ്രധാന ചോദ്യമാണ് ആരാകും ഇന്ത്യൻ പ്ലെയിങ് ഇലവനിലെ വിക്കറ്റ് കീപ്പർ എന്നത് .മികച്ച ഫോമിലുള്ള റിഷാബ് പന്തും ഒപ്പം  ഏറെ ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയമുള്ള  വൃദ്ധിമാൻ സാഹയുമാണ്  ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയ വിക്കറ്റ് കീപ്പർ ബാറ്റസ്മാൻമാർ .കൂടാതെ സാഹക്ക് ഒരു പകരക്കാരൻ  താരം എന്ന നിലയിൽ  ദിവസങ്ങൾ മുൻപ് ബിസിസിഐ   എസ് .ഭരത് കൂടി ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തി .

എന്നാൽ ഇപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാഹ  ഇടംകയ്യൻ ബാറ്സ്മാനും ഒപ്പം സ്റ്റാർ വിക്കറ്റ് കീപ്പർ കൂടിയായ റിഷാബ് പന്തിന് ആദ്യ പരിഗണ നൽകണം എന്ന് ആവശ്യപ്പെടുകയാണ് .മികച്ച ഫോമിൽ തുടരുന്ന  പന്ത് തന്നെ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ എന്നാണ്  വൃദ്ധിമാൻ സാഹ പറയുന്നത് . വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും വിക്കറ്റിന് പിന്നിൽ റിഷാബ് തന്നെ മതിയെന്നാണ് സാഹ വ്യക്തമാക്കുന്നത് .

സാഹയുടെ വാക്കുകൾ ഇപ്രകരവുമാണ് “ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അവസാന കുറച്ച് മത്സരങ്ങൾ കളിച്ചത് പന്ത് തന്നെ ആയിരുന്നു .അവൻ കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഫോമിലാണ് . റിഷാബ്  പന്തായിരിക്കണം ഇംഗ്ലണ്ടില്‍ നമ്മുടെ ഫസ്റ്റ് ചോയ്‌സ് .എപ്പോഴും കാത്തിരിക്കുവാൻ ഞാൻ ഒരുക്കമാണ് .
ടീമിൽ അവസരം ലഭിക്കുമ്പോൾ മികച്ച പ്രകടനം നടത്തുവാൻ ശ്രമിക്കും .ഒപ്പം അതിനായുള്ള പരിശീലനവും ഞാൻ തുടരും ” സാഹ അഭിപ്രായം വിശദമാക്കി

കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച ബാറ്റിംഗ് ഫോം തുടരുന്ന റിഷാബ് പന്ത് ഇക്കഴിഞ്ഞ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലും ഒപ്പം ഓസീസ് എതിരായ ഐതിഹാസിക പരമ്പര വിജയത്തിലും നിർണായക പ്രകടനം കാഴ്ചവെച്ചിരുന്നു . ഓസീസ് പര്യടനത്തിൽ 68.50  റൺസ്  ശരാശരിയില്‍ 274 റണ്‍സ് നേടി ആ  പരമ്പരയിലെ  റൺസ് വേട്ടക്കാരുടെ പട്ടികയിൽ  മൂന്നാമനാകുവാനും പന്ത് കഴിഞ്ഞു .എന്നാൽ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്‌ഡ് ടെസ്റ്റിന് ശേഷം  ഇതുവരെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ  വൃദ്ധിമാൻ സാഹ ഇടം കണ്ടെത്തിയിട്ടില്ല