മുംബൈ ഇന്ത്യന്‍സിന്‍റെ പ്ലേയിങ്ങ് ഇലവനില്‍ ഒരു കളിക്കാരനെ മിസ്സ് ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. മിനി ലേലത്തില്‍ 20 കോടി രൂപയമായി എത്തിയ മുംബൈ 17.5 കോടി രൂപക്ക് കാമറൂണ്‍ ഗ്രീനെ അടക്കം 8 താരങ്ങളെയാണ് സ്വന്തമാക്കിയത്.
ലേലത്തിനു ശേഷം സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ സംസാരിച്ച ഇര്‍ഫാന്‍ പത്താന്‍, മുംബൈയുടെ ഓക്ഷന് 5 ല്‍ മൂന്നര തുടങ്ങി നാല് മാര്‍ക്കാണ് നല്‍കിയത്. റേറ്റിങ്ങില്‍ ഒരു പോയിന്‍റ് കുറച്ച് നല്‍കിയതിനു കാരണവും ഇര്‍ഫാന്‍ വ്യക്തമാക്കി. പ്ലേയിങ്ങ് ഇലവന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു കളിക്കാരനെ മിസ്സ് ചെയ്യുമെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.
” കാമറൂണ്‍ ഗ്രീന്‍, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മമ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആദ്യ 4 സ്ഥാനങ്ങളിലുണ്ട്. അഞ്ചാമതായി തിലക് വര്‍മ്മയും ആറാമതായി ടിം ഡേവിഡ് എത്തും. പക്ഷേ ആരാകും ഏഴാമത്തെ താരം ? ഇവിടെയാണ് മുംബൈക്ക് ഒരാളെ മിസ്സ് ചെയ്തത്. ” ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
അതേ സമയം ബൗളിംഗില്‍ മുംബൈയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഇര്‍ഫാന്‍ കൂട്ടിചേര്‍ത്തു. ” സ്പിന്നറായി പിയൂഷ് ചൗളയെ കൊണ്ടു വന്നിരിക്കുന്നു. പേസ് ബൗളിങില്‍ ജോഫ്ര ആര്‍ച്ചറും ജസ്പ്രീത് ബുംറയുമുണ്ട്. രണ്ടു പേരും ഫിറ്റാണെങ്കില്‍ അതാണ് ബെസ്റ്റ്. അതില്ലെങ്കില്‍ ബെറന്‍ഡോഫ്, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നീ രണ്ടു ഓപ്ഷനുകളുണ്ട് ” ഇര്‍ഫാന്‍ പറഞ്ഞു.