പഴയ ഇന്ത്യൻ ബാറ്റിങ് നിര തന്നെ സൂപ്പർ :കോഹ്ലിപടയെ തള്ളി ഷെയ്ൻ വോൺ

ഇന്ത്യൻ ക്രിക്കറ്റ്‌ ഇപ്പോൾ എല്ലാത്തരം വിമർശനങ്ങൾക്കും പ്രകടന മികവിൽ മാസ്സ് മറുപടി നൽക്കുകയാണ്. ടെസ്റ്റ്‌, ഏകദിന, ടി :20 ഫോർമാറ്റുകളിൽ ഇന്ന് ലോകത്തിലെ ഏറ്റവും ശക്തരായ ടീം കൂടിയായ വിരാട് കോഹ്ലിയുടെ ഇന്ത്യൻ സംഘം ഐസിസി റാങ്കിങ്ങിൽ അടക്കം മുൻ നിരയിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിൽ റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുന്ന ഈ ടീമിനെ മുൻ താരങ്ങൾ അടക്കം പുകഴ്ത്താറുണ്ട്. ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ്‌ ടീമാണ് ഇതെന്നുള്ള ചർച്ചകൾ ക്രിക്കറ്റ്‌ ലോകത്ത് അടക്കം സജീവമാണ്. ചില മുൻ താരങ്ങൾ അടക്കം ഇത്തരത്തിൽ അഭിപ്രായപെട്ടിരുന്നു. കൂടാതെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിര നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും ബെസ്റ്റാണ് എന്നും ആരാധകർ വിലയിരുത്താറുണ്ട്

എന്നാൽ വ്യത്യസ്മായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ. ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരകളെ കുറിച്ചുള്ള താരതമ്യം നടത്തുകയാണിപ്പോൾ വോൺ. ഒരിക്കൽ പോലും നമുക്ക് ഈ ടെസ്റ്റ്‌ ടീമിനെ പഴയ ഇന്ത്യൻ ബാറ്റിങ് നിരയുമായി താരതമ്യം ചെയ്യുവാൻ സാധിക്കില്ല എന്നാണ് വോൺ അഭിപ്രായം.കൂടാതെ സച്ചിൻ, ദ്രാവിഡ്‌ അടക്കമുള്ളവർ കളിച്ച ഇന്ത്യൻ ബാറ്റിങ് നിരയുടെ ശക്തിയെ കുറിച്ചും ഷെയ്ൻ വോൺ വാചാലനായി

“സെവാഗ്, സച്ചിൻ, ലക്ഷ്മൺ, ദ്രാവിഡ്, ഗാംഗുലി എന്നിവർ അടങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയോടൊപ്പം ഒരിക്കലും ടീം ഇന്ത്യയുടെ ഇപ്പോഴത്തെ നിരയെ നമുക്ക് താരതമ്യം ചെയ്യാൻ കഴിയില്ല. അവരുടെ എല്ലാം റേഞ്ചിൽ കോഹ്ലിയുടെ ടീമും എത്തില്ല. എന്നാൽ ലോക ക്രിക്കറ്റിൽ നിലവിലെ ടീമുകളിൽ ഇന്ത്യൻ ടീമിന് ഏറെ കരുത്തുണ്ട്.ഏതൊരു ബൗളിംഗ് നിരക്കും ഭീക്ഷണി ഉയർത്തുവാനാകുന്ന അനേകം ബാറ്റ്‌സ്മാന്മാർ ഇന്ത്യൻ ബാറ്റിങ് നിരയിൽ നിലവിലുണ്ട്. കോഹ്ലിയും രോഹിത്തും സ്റ്റാർ ബാറ്റ്‌സ്മാന്മാർ തന്നെയാണ്. ഒപ്പം റിഷാബ് പന്തിന്റെ പ്രകടനങ്ങൾ വളരെ അധികം കയ്യടികൾ അർഹിക്കുന്നുണ്ട് ” വോൺ അഭിപ്രായം വിശദമാക്കി