ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ പുറത്തെടുത്തത്. 25 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 53 റണ്‍സാണ് താരം സ്കോര്‍ ചെയ്തത്. പവര്‍പ്ലേയില്‍ താരത്തിന്‍റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.
മത്സരത്തില്‍ ഒരു റെക്കോഡും യുവതാരം നേടുകയുണ്ടായി. ഒരു പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് യശ്വസി ജയ്സ്വാള്‍ സ്വന്തമാക്കിയത്. 50 റണ്‍സ് വീതം നേടിയ കെല്‍ രാഹുല്‍, രോഹിത് ശര്‍മ്മ എന്നിവരുടെ റെക്കോഡാണ് ജയ്സ്വാള്‍ മറികടന്നത്.
Date | Opposition | Player | Runs |
---|---|---|---|
26 Nov 2023 | Australia | YBK Jaiswal | 53 |
5 Nov 2021 | Scotland | KL Rahul | 50 |
29 Jan 2020 | New Zealand | RG Sharma | 50 |
12 Feb 2016 | Sri Lanka | S Dhawan | 48 |
7 Nov 2019 | Bangladesh | RG Sharma | 46 |