ഹാർദിക് പാണ്ഡ്യ തിരികെ മുംബൈ ടീമിലേക്ക്. ചരിത്ര ട്രേഡ്. ഗുജറാത്തിന് വമ്പൻ നഷ്ടം.

Hardik pandya gt captain 2022

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്. ഹർദിക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്യാഷ് ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിന്റെ നായകനെ തങ്ങളുടെ ടീമിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്.

പ്രമുഖ വാർത്താമാധ്യമമായ ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. കളിക്കാരുടെ റിട്ടൺഷന്റെ അവസാന ദിവസമായ നവംബർ 26നാണ് ഹർദിക് പാണ്ഡ്യയെ ട്രേഡിലൂടെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

ക്യാഷ് ട്രെഡിലൂടെയാണ് മുംബൈ ഹർദിക്കിനെ സ്വന്തമാക്കിയത്. അതിനാൽ തന്നെ പകരമായി മറ്റൊരു കളിക്കാരനെ മുംബൈയ്ക്ക് നൽകേണ്ട ആവശ്യമില്ല. പകരം ഹർദിക്കിന്റെ തുക മാത്രം മുംബൈയ്ക്ക് ഗുജറാത്തിന് നൽകിയാൽ മതിയാവും. ബിസിസിഐയും ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു വൃത്തമാണ് ഈ വിവരം പുറത്തുവിട്ടത്.

ഏകദേശം 15 കോടി രൂപയ്ക്കാണ് ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ഗുജറാത്തിന്റെ കയ്യിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഗുജറാത്തിനെ സംബന്ധിച്ച് വലിയൊരു തീരുമാനം തന്നെയായിരുന്നു ഇത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടീമിനെ കിരീടം ചൂടിച്ച താരമാണ് ഹർദിക് പാണ്ഡ്യ.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

ശേഷം 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും ഗുജറാത്തിന്റെ നായകൻ എന്ന നിലയിൽ മികച്ച പ്രകടനം പാണ്ഡ്യ പുറത്തെടുത്തിരുന്നു. എന്നാൽ സമീപകാലത്ത് നിരന്തരമായി പരിക്കിന്റെ പിടിയിലാണ് പാണ്ഡ്യ. ഇതൊക്കെയും കണക്കിലെടുത്താവണം ഗുജറാത്ത് ടൈറ്റൻസിന്റെ ഈ നീക്കം.

30കാരനായ ഹർദിക് പാണ്ഡ്യ 2015ൽ മുംബൈ ഇന്ത്യൻസ് ടീമിലൂടെയായിരുന്നു തന്റെ അരങ്ങേറ്റം കുറിച്ചത്. അന്ന് 10 ലക്ഷം രൂപയ്ക്കാണ് മുംബൈ ടീമിലേക്ക് ഹർദിക് പാണ്ഡ്യയെ എത്തിയത്. ശേഷം ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ തന്നെയാണ് പാണ്ഡ്യ കാഴ്ചവച്ചത് ഇതോടുകൂടി പാണ്ഡ്യയുടെ മൂല്യം ഉയരുകയായിരുന്നു.

ശേഷം ഹർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുകയും ആ അവസരം അദ്ദേഹം നന്നായി വിനിയോഗിക്കുകയും ചെയ്തു. മുൻപ് മെഗാ ലേലത്തിലായിരുന്നു മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയെ വിട്ടു നൽകാൻ തീരുമാനിച്ചത്. എന്നാൽ അതിനു ശേഷം മുംബൈയ്ക്ക് മികവ് പുലർത്താൻ സാധിച്ചില്ല.

ഈ സാഹചര്യത്തിലാണ് ഹർദിക് പാണ്ഡ്യയെ തങ്ങളുടെ ടീമിലേക്ക് തിരികെ കൊണ്ടുവന്ന് ടീം ഇക്വേഷൻ കൃത്യമാക്കാൻ മുംബൈ ശ്രമിക്കുന്നത്. എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിലെ ചരിത്രപരമായ ഒരു ട്രേഡ് തന്നെയാണ് നടന്നിരിക്കുന്നത്.

Scroll to Top