ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ട് നേടിയത്. മത്സരത്തിൽ 231 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് വലിയൊരു ദുരന്തം ഉണ്ടാവുകയായിരുന്നു.
ഇന്ത്യയുടെ ബാറ്റർമാരാരും തന്നെ അവസരത്തിനൊത്ത് ഉയരാതെ വന്ന സാഹചര്യത്തിൽ 28 റൺസിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു. ഈ പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ വലിയൊരു പിന്നോട്ട് പോക്ക് തന്നെയാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്. ഈ പരാജയത്തോടെ ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടിട്ടുണ്ട്.
Rank | Team | Points |
---|---|---|
1 | Australia | 55.0 |
2 | South Africa | 50.0 |
3 | New Zealand | 50.0 |
4 | Bangladesh | 50.0 |
5 | India | 43.33 |
6 | Pakistan | 36.66 |
7 | West Indies | 33.33 |
8 | England | 29.16 |
9 | Sri Lanka | 0.0 |
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയ്ന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനത്തുള്ള ടീം ഓസ്ട്രേലിയയാണ്. ഇതുവരെ 10 ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയക്ക് 6 വിജയങ്ങളാണുള്ളത്. 3 മത്സരങ്ങളിൽ ഓസ്ട്രേലിയ പരാജയം അറിയുകയും ഒരു മത്സരം സമനില വഴങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ 55 ശതമാനം പോയിന്റുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഇന്ത്യയ്ക്ക് ഇതുവരെയുള്ളത് 43.3 ശതമാനം പോയിന്റാണ്. ഇതുവരെ 5 ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യ 2 മത്സരങ്ങളിൽ വിജയിക്കുകയും, 2 മത്സരങ്ങളിൽ പരാജയപ്പെടുകയും, ഒരു മത്സരം സമനില വഴങ്ങുകയും ചെയ്തിരുന്നു. ശേഷമാണ് ഇന്ത്യ 43.33 ശതമാനം പോയിന്റുകളുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
നിലവിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകളുടെ പിന്നിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കെതിരെ മുൻപ് നടന്ന പരമ്പരയിലെ ഒരു മത്സരത്തിലും ഇന്ത്യ പരാജയമറിഞ്ഞിരുന്നു. ഈ ചാമ്പ്യൻഷിപ്പിൽ 2 മത്സരങ്ങൾ കളിച്ച് ഒരു വിജയവും ഒരു പരാജയവും ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്ക 50 ശതമാനം പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
2 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു പരാജയവും ഏറ്റുവാങ്ങിയ ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനത്തും നിലകൊള്ളുകയാണ്. 5 മത്സരങ്ങളിൽ 2 വിജയവും 3 പരാജയവും സ്വന്തമാക്കിയ പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് പിന്നിൽ ആറാം സ്ഥാനത്തുള്ളത്.
ഇന്ത്യക്കെതിരെ വിജയിക്കാൻ സാധിച്ചെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയ്ന്റ്സ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് നിലവിൽ നിൽക്കുന്നത്. ഇതുവരെ 6 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ട്, 3 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 2 മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ഒരു മത്സരം ഇംഗ്ലണ്ട് സമനില വഴങ്ങുകയും ചെയ്തു.
എന്നിരുന്നാലും വരും നാളുകളിൽ ഈ പോയിന്റ്സ് ടേബിളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ വമ്പൻ വിജയം സ്വന്തമാക്കി പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ തന്നെയാവും ഇന്ത്യ ശ്രമിക്കുന്നത്.