അണ്ടർ 19 ലോകകപ്പിൽ അമേരിക്കയെ തോൽപ്പിച്ച് ഇന്ത്യ. ഗ്രൂപ്പ്‌ ജേതാക്കളായി സൂപ്പർ സിക്‌സിലേക്ക്.

Qe9JDRyd

അണ്ടർ 19 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യൻ യുവനിര. അമേരിക്കക്കെതിരായ മത്സരത്തിൽ 201 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പിലെ ചാമ്പ്യന്മാരായി സൂപ്പർ ആറിലേക്ക് യോഗ്യത നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ഇന്ത്യക്കായി സെഞ്ച്വറി സ്വന്തമാക്കിയ കുൽക്കർണിയാണ് മികവ് പുലർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 326 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ ബോളർ നമൻ തിവാരി മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ അമേരിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ഓപ്പണർമാർ നൽകിയത്. ആദർശ് സിങ്ങും അർഷിൻ കുൽക്കർണിയും അമേരിക്കൻ ബോളർമാരെ ആക്രമിച്ചു തന്നെ തുടങ്ങി. ആദർശ് തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും കുൽക്കർണി ക്രീസിൽ ഉറക്കുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ മുഷീർ ഖാനോടൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുക്കാൻ കുൽക്കർണിയ്ക്ക് സാധിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 155 റൺസാണ് കൂട്ടിച്ചേർത്തത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് കുൽക്കർണി സ്വന്തമാക്കിയത്.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

118 പന്തുകളിൽ 8 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു കുൽക്കർണിയുടെ ഇന്നിംഗ്സ്. മുഷീർ ഖാൻ മത്സരത്തിൽ 76 പന്തുകളിൽ 73 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ നായകൻ സഹരാൻ അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ ഇന്ത്യ 326 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. വലിയൊരു ബാറ്റിംഗ് ദുരന്തത്തിലേക്ക് അമേരിക്ക കൂപ്പുകുത്തുമെന്ന് ഒരു നിമിഷം തോന്നി. എന്നാൽ അവിടെ നിന്ന് മാന്യമായ ഒരു സ്കോറിൽ എത്താനാണ് അമേരിക്കൻ ബാറ്റർമാർ ശ്രമിച്ചത്.

മത്സരത്തിൽ വിജയം സ്വന്തമാക്കുന്നതിൽ ഉപരിയായി വലിയൊരു പരാജയം ഇല്ലാതെയാക്കാൻ അമേരിക്ക പൊരുതി. അമേരിക്കൻ നിരയിൽ 40 റൺസ് സ്വന്തമാക്കിയ ശ്രീവാസ്തവയാണ് ക്രീസിൽ ഉറച്ചത്. മറ്റു ബാറ്റർമാരെല്ലാം ബാറ്റിംഗ് നിരയിൽ പരാജയപ്പെട്ടപ്പോൾ അമേരിക്ക തങ്ങളുടെ ഇന്നിംഗ്സ് കേവലം 125 റൺസിൽ അവസാനിപ്പിക്കുകയായിരുന്നു.

ഇതോടെ മത്സരത്തിൽ 201 റൺസിന്റെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ ഇന്ത്യ പരാജയമറിയാതെ സൂപ്പർ ആറിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഈ വിജയവും വളരെ നിർണായകമായിരുന്നു.

Scroll to Top