ബാംഗ്ലൂരില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 238 റണ്‍സിന്‍റെ വന്‍ വിജയമാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയത്. നേരത്തെ ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കി. ലോക ടെസറ്റ് ചാംപ്യഷിപ്പിന്‍റെ ഭാഗം കൂടിയായിരുന്ന ഈ മത്സരം.
മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 6 വിജയവും 3 സമനിലയും 2 തോല്‍വിയുമായി 77 പോയിന്‍റാണ് ഇന്ത്യക്കുള്ളത്. 58.33 വിജയശതമാനാണ് ഇന്ത്യക്കുള്ളത്. വിജശതമാനം കണക്കിലെടുത്താണ് ടെസ്റ്റ് ചാംപ്യഷിപ്പ് സ്ഥാനം നിര്‍ണയിക്കുക.
അതേ സമയം പരമ്പര തുടങ്ങും മുന്‍പ് ആദ്യ സ്ഥാനത്തായിരുന്ന ശ്രീലങ്ക ഈ പരമ്പര അവസാനത്തോടെ അഞ്ചാം സ്ഥാനത്തേക്ക് വിണു. 24 പോയിന്‍റും 50 ശതമാനം വിജയവുമാണ് ശ്രീലങ്കക്കുള്ളത്. 77.77 വിജയശതമാനവുമായി ഓസ്ട്രേലിയ, 66.66 ശതമാനവുമായി പാക്കിസ്ഥാന്‍, 60 ശതമാനവുമായി സൗത്താഫ്രിക്ക എന്നീ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
ആദ്യ രണ്ട് സ്ഥാനക്കാരാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടുക. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍റും തമ്മിലാണ് ഏറ്റു മുട്ടിയത്. അന്ന് ഇന്ത്യയെ തോല്‍പ്പിച്ചു ന്യൂസിലന്‍റ് പ്രഥമ കിരീടം സ്വന്തമാക്കി.