ഐസിസിയുടെ ഫെബ്രുവരിയിലെ മികച്ച കളിക്കാരനായി ശ്രേയസ്സ് അയ്യര്‍

ഐസിസിയുടെ ഫെബ്രുവരി മാസത്തിലെ മികച്ച കളിക്കാരനെ തിരഞ്ഞെടുത്തു.ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആണ് ഫെബ്രുവരി മാസത്തിലെ മികച്ച കളിക്കാരൻ. മികച്ച ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യർക്കുള്ള അർഹിച്ച അംഗീകാരം ആണിത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മത്സരത്തിൽ നേടിയ 80 റൺസും, അവസാന മത്സരത്തിൽ നേടിയ 25 റൺസും, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മൂന്നു മത്സരങ്ങളിലും പുറത്താകാതെ നേടിയ അർധ സെഞ്ച്വറിയും ആണ് ശ്രേയസ് അയ്യരിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 174 സ്ട്രൈക്ക് റേറ്റിൽ 204 റൺസായിരുന്നു താരം നേടിയത്.

മികച്ച വനിതാ താരമായി ന്യൂസിലൻഡ് താരം അമേലിയ കേറിനെ ആണ് തെരഞ്ഞെടുത്തത്. ഇന്ത്യക്കെതിരായ അഞ്ച് ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. ബാറ്റ് കൊണ്ടും ബൗള് കൊണ്ടും താരം അസാമാന്യ പെർഫോമൻസ് ആണ് കാഴ്ചവച്ചത്. ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും അടക്കം 353 റൺസായിരുന്നു താരം നേടിയത്. 7 വിക്കറ്റും ഈ ലെഗ് സ്പിന്നർ ഈ സീരീസിൽ നേടി. ആരുംതന്നെ എതിരാളികളില്ലാത്ത പെർഫോമൻസ് ആയിരുന്നു താരം കാഴ്ചവച്ചത്. സീരീസിൽ മുഴുവനും താരം മുന്നിട്ടു നിന്നു.

Shreyas Iyer 1 1024x576 1ഈ മാസം 26 ന് തുടങ്ങുന്ന ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഭാഗമാണ് ശ്രേയസ് അയ്യർ. കൊൽക്കത്തയെ നയിക്കുന്നതും അയ്യരാണ്. താരത്തിന് ഈ ഗംഭീര പെർഫോമൻസ് കൊൽക്കത്തക്ക് വലിയ ആശ്വാസം നൽകുന്നതാണ്.

Amelia Kerr 1024x576 1