റിഷഭ് പന്ത് ധോണിയേപ്പോലെ ഒരു മഹാനാകും ; അവന്‍ സേവാഗിനെ ഓര്‍മ്മപ്പെടുത്തുന്നു.

ബാംഗ്ലൂരില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം റിഷഭ് പന്തിനെ പറ്റി പ്രസ്താവന നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം ദിനേശ് കാര്‍ത്തിക്. ഇന്ത്യ ഇതുവരെ സൃഷ്ടിച്ചതില്‍ ധോണിക്കൊപ്പം ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായിരിക്കും പന്ത് എന്നാണ് കാര്‍ത്തികിന്‍റെ അഭിപ്രായം. ഇതിനോടകം തന്നെ തന്‍റെ ടെസ്റ്റ് കരിയറില്‍ വ്യക്തമായ മുദ്ര പതിപ്പിക്കാന്‍ താരത്തിനു സാധിച്ചട്ടുണ്ട്.

ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ ബാറ്റുകൊണ്ടും, സ്റ്റംപിനു പുറകിലും മികച്ച പ്രകടനമാണ് റിഷഭ് പന്ത് കാഴ്ച്ചവച്ചത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോഡ് റിഷഭ് പന്ത് സ്വന്തമാക്കിയിരുന്നു. കരിയറില്‍ പരിക്കേല്‍ക്കാതെ നിന്നാല്‍ നിരവധി റെക്കോഡുകള്‍ തകര്‍ക്കാന്‍ പന്തിനു സാധിക്കും എന്നാണ് ദിനേശ് കാര്‍ത്തികിന്‍റെ അഭിപ്രായം.

f620ca83 a6f9 476a b20a 894c5e138378

” റിഷഭ് പന്ത് താരപദവിയിലേക്കുള്ള യാത്രയിലാണ് എന്ന് നിസംശയം പറയാം. അവന്‍ ധോണിക്കൊപ്പം മഹാന്‍മാരില്‍ ഒരാളായി ചേരുമെന്നാണ് ഞാന്‍ കരുതുന്നത്. ” ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യന്‍ യുവതാരത്തിന്‍റെ ബാറ്റിംഗ് വിരേന്ദര്‍ സേവാഗിന്‍റെ ബാറ്റിംഗ് ശൈലിയെ ഓര്‍മ്മപ്പെടുത്തുകയാണ് എന്നും ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

2b495b80 558f 476b b034 5ba9bb8bbc0d 1

” പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള ആത്മവിശ്വാസം പന്തിനുണ്ട്. അത് എപ്പോഴും വിജയിക്കുകയും ചെയ്യും. അദ്ദേഹത്തിന്‍റെ ഈ കാര്യങ്ങള്‍ വിരേന്ദര്‍ സേവാഗിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഫീല്‍ഡ് ഓപ്പണായിരിക്കുമ്പോള്‍ തുടക്കം മുതല്‍ ബൗണ്ടറി അടിച്ചു കളിക്കുന്നതാണ് അദ്ദേഹത്തെ ഒരു ശ്രദ്ധേയനായ ടെസ്റ്റ് കളിക്കാരനാക്കിയത്. ബൗണ്ടറി അടിക്കാനുള്ള ഫോര്‍മാറ്റായാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിനെ കാണുന്നത് ” ദിനേശ് കാര്‍ത്തിക് പറഞ്ഞു.