2027 ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഇംഗ്ലണ്ടില്‍ നടക്കും. ഇത് തുടര്‍ച്ചയായ നാലാം തവണെയാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഒരുക്കിയട്ടുള്ളത്. ഐപിഎല്ലിനു ശേഷമാണ് ഈ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍. അതിനാല്‍ ഇന്ത്യ ഫൈനലില്‍ എത്തിയാല്‍, കലാശപോരാട്ടത്തിന് ഒരുങ്ങുവാന്‍ മതിയായ സമയം ലഭിക്കില്ലാ.
മഴ ഭീഷിണിയുള്ള ജൂണിലാണ് ഐസിസി ഫൈനല്‍ ഒരുക്കിയിരിക്കുന്നത്. 2021 ല്‍ ന്യൂസിലന്‍റും 2023 ല്‍ ഓസ്ട്രേലിയയും ആണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
നേരത്തെ ഐസിസിയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വേദിക്കെതിരെ രോഹിത് ശര്‍മ്മ രംഗത്ത് എത്തിയിരുന്നു. “ഐപിഎൽ ഫൈനൽ കഴിഞ്ഞ് എന്ത് കൊണ്ട്? എന്തുകൊണ്ട് ഇത് മാർച്ച് ആയിക്കൂടാ? ജൂൺ മാസം മാത്രമല്ലാ നമ്മൾ ഫൈനൽ കളിക്കേണ്ടത്.”
”ഇത് വർഷത്തിൽ ഏത് സമയത്തും ലോകത്തെവിടെയും കളിക്കാം, ഇംഗ്ലണ്ടിൽ മാത്രമല്ല, ലോകത്തെവിടെയും ഇത് കളിക്കാം, ”രോഹിത് ശർമ്മ നേരത്തെ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെയാണ് ഐസിസിയുടെ ഈ പുതിയ തീരുമാനം.