ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 190 റൺസ് ലീഡ്. ജഡേജയുടെ ബലത്തിൽ നേടിയത് 436 റൺസ്.

GExBB6UbUAANuf0 e1706334140414

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 256 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിങ്ങിൽ 436 റൺസ് നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ജയസ്വാൾ എന്നിവരുടെ അർത്ഥസെഞ്ച്വറികളാണ് ഇന്ത്യയെ ഇത്ര മികച്ച സ്കോറിലെത്തിച്ചത്.

ഇതോടെ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ നിർണായ ലീഡും ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. രണ്ടാം ദിവസം ശക്തമായ നിലയിലായിരുന്നു ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. എന്നാൽ മൂന്നാം ദിവസം അത് മുതലെടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇതോടെയാണ് ഇന്ത്യൻഇന്നിങ്സ് 436 റൺസിൽ അവസാനിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 256 എന്ന ആദ്യ ഇന്നിങ്സ് സ്കോറിനെതിരെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ജയ്സ്വാൾ നൽകിയത്. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ കൃത്യമായ രീതിയിൽ ഇംഗ്ലണ്ട് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഒരു ഏകദിന മത്സരത്തിന്റെ രീതിയിലാണ് ജയ്സ്വാൾ മത്സരത്തിൽ ബാറ്റ് വീശിയത്. 74 പന്തുകളിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 80 റൺസ് ഇന്ത്യക്കായി സ്വന്തമാക്കാൻ ഈ താരത്തിന് സാധിച്ചു. പിന്നീടെത്തിയ ബാറ്റർമാർക്കൊക്കെയും മികച്ച തുടക്കം ലഭിച്ചങ്കിലും പലരും അത് മുതലാക്കിയില്ല. ശേഷം നാലാമനായെത്തിയ രാഹുലാണ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

Read Also -  വിനയ് കുമാർ വേണ്ട, സഹീർ ഖാനെ ബോളിംഗ് കോച്ചാക്കാൻ ബിസിസിഐ. ലിസ്റ്റിൽ മറ്റൊരു ഇന്ത്യൻ ബോളറും.

തന്റെ സ്വതസിദ്ധമായ രീതിയിൽ കളിച്ച രാഹുൽ മത്സരത്തിൽ 123 പന്തുകൾ നേരിട്ട് 86 റൺസ് ആയിരുന്നു നേടിയത്. 8 ബൗണ്ടറികളും 2 സിക്സറുകളും രാഹുലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതോടെ മത്സരത്തിൽ ഇന്ത്യ ശക്തമായ ഒരു ലീഡിലേക്ക് നീങ്ങുകയായിരുന്നു. പിന്നാലെ രവീന്ദ്ര ജഡേജ കളം നിറഞ്ഞു.

41 റൺസ് നേടിയ ഭരതും 44 റൺസ് നേടിയ അക്ഷർ പട്ടേലും മികച്ച പിന്തുണ ആയിരുന്നു ജഡേജയ്ക്ക് നൽകിയത്. മത്സരത്തിൽ 180 പന്തുകൾ നേരിട്ട ജഡേജ 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 87 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതോടെയാണ് ഇന്ത്യ 436 എന്ന സ്കോറിലേക്ക് എത്തിയത്.

ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത് ജോ റൂട്ടാണ്. മത്സരത്തിൽ 79 റൺസ് വിട്ടു നൽകി 4 വിക്കറ്റുകൾ സ്വന്തമാക്കാൻ റൂട്ടിന് സാധിച്ചു. മറ്റു സ്പിന്നർമാരും വിക്കറ്റുകൾ സ്വന്തമാക്കിയെങ്കിലും റൺസ് വിട്ടു കൊടുക്കുന്നതിൽ യാതൊരു പിശുക്കും കാട്ടിയില്ല. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ലീഡ് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

മത്സരത്തിന്റെ മൂന്നാം ദിവസം പിച്ച് കൂടുതൽ സ്ലോ ആയതോടെ ബാറ്റർമാർക്ക് കാര്യങ്ങൾ കൂടുതൽ പ്രതികൂലമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ട് എങ്ങനെ ഇന്ത്യയുടെ ലീഡ് മറികടക്കും എന്നത് ചോദ്യചിഹ്നമാണ്.

Scroll to Top