ആ മണ്ടൻ തീരുമാനം എനിക്ക് മനസിലാവുന്നില്ല. ഇന്ത്യയ്‌ക്കെതിരെ പ്രതികരിച്ച് സച്ചിൻ

361521

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ വലിയ പരാജയം തന്നെയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ പരാജയത്തിനുശേഷം വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യ ഫൈനലിലെടുത്ത ചില തീരുമാനത്തെയാണ് സച്ചിൻ എതിർത്ത് സംസാരിച്ചത്. മത്സരം ഓസ്ട്രേലിയക്ക് അനുകൂലമാക്കി മാറ്റിയത് സ്റ്റീവ് സ്മിത്തും ട്രാവസ് ഹെഡും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് എന്ന് സച്ചിൻ തുറന്നു പറയുന്നു. ഒപ്പം അശ്വിനെ മത്സരത്തിൽ ഒഴിവാക്കിയ ഇന്ത്യയുടെ തീരുമാനത്തെയും സച്ചിൻ ചോദ്യം ചെയ്യുകയുണ്ടായി.

2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ ബോളറാണ് രവിചന്ദ്രൻ അശ്വിൻ. അതുകൊണ്ടു തന്നെ ഫൈനലിൽ അശ്വിനെ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നു എന്നാണ് സച്ചിൻ ടെണ്ടുൽക്കർ പറയുന്നത്. ഉമേഷ് യാദവ്, ശർദുൽ താക്കൂർ എന്നിവരെ ഒഴിവാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് അശ്വിനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. ഇരു താരങ്ങളും കേവലം രണ്ട് വിക്കറ്റുകൾ വീതമായിരുന്നു മത്സരത്തിൽ നേടിയത്. ഈ സാഹചര്യത്തിൽ ഇവരെ ഉൾപ്പെടുത്തി അശ്വിനെ പുറത്താക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഫലം കണ്ടില്ല എന്നാണ് സച്ചിൻ പറഞ്ഞത്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

“ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തെയും പാർട്ണർഷിപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽക്കോയ്മ നൽകുകയായിരുന്നു. ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തതിനാൽ തന്നെ ഇന്ത്യക്കും ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടുക എന്നത് വലിയ ആവശ്യമായിരുന്നു. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് അത് സാധിച്ചില്ല.”- സച്ചിൻ പറയുന്നു.

“ഇതിനൊപ്പം ഇന്ത്യ തങ്ങളുടെ പ്ലെയിങ്ങിൽ അശ്വിനെ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ നമ്പർ വൺ ടെസ്റ്റ് ബോളറാണ് അശ്വിൻ. അശ്വിന് വിക്കറ്റ് കണ്ടെത്താൻ ടേൺ ചെയ്യുന്ന പിച്ച് ആവശ്യമില്ല. അയാൾ തന്റെ ട്രിഫ്റ്റും പിച്ചിലെ ബൗൺസും ഉപയോഗിച്ച് വിക്കറ്റ് കണ്ടെത്തിയ സാഹചര്യങ്ങൾ മുൻപ് ഒരുപാടുണ്ട്. മാത്രമല്ല ഓസ്ട്രേലിയയുടെ മുൻനിരയിലെ എട്ടു ബാറ്റർമാരിൽ അഞ്ചുപേരും ഇടങ്കയ്യന്മാരായിരുന്നു. ഈ സാഹചര്യത്തിൽ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്തേനെ എന്നാണ് ഞാൻ കരുതുന്നത്.”- സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.

Scroll to Top