ഫൈനലിൽ ഇന്ത്യ അവനെ ഉൾപ്പെടുത്തണം. അവൻ ഇന്ത്യയുടെ X ഫാക്ടറായി മാറുമെന്ന് പോണ്ടിങ്.

india vs australia 3rd test team india leave the field

ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതോടെ ലോക ക്രിക്കറ്റ് ആരാധകരുടെ പൂർണ്ണമായ ശ്രദ്ധ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കടക്കുകയാണ്. ജൂൺ 7 മുതൽ ഓവലിലാണ് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഏറ്റുമുട്ടുമ്പോൾ ഒരുപാട് ആവേശമാണ് ഉണ്ടാവാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യ ടീമിൽ വരുത്തേണ്ട വലിയൊരു മാറ്റം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ഇന്ത്യ ഫൈനലിൽ യുവതാരം ഇഷാൻ കിഷന് അവസരം നൽകണമെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്.

മുൻപ് രാഹുലിന് പരിക്ക് പറ്റിയ സാഹചര്യത്തിലായിരുന്നു ഇഷാൻ കിഷൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സ്ക്വാഡിൽ ഇടം പിടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുകൾ തന്നെയാണ് ഇഷാൻ കിഷനുള്ളത്. ഇതുവരെ 48 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 38 റൺസ് ശരാശരിയിൽ കിഷൻ റൺസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ കിഷൻ ഇന്ത്യൻ ടീമിൽ കളിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് പോണ്ടിംഗ് പറയുന്നത്. “ഞാനായിരുന്നുവെങ്കിൽ ഇഷാൻ കിഷനെ ടീമിലേക്ക് ഫൈനലിനായി തിരഞ്ഞെടുത്തേനെ. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കണമെങ്കിൽ മത്സരത്തിൽ നമ്മൾ വിജയിക്കേണ്ടതുണ്ട്. ഇരു ടീമുകൾക്കും മത്സരത്തിൽ വിജയിക്കാനും സാധ്യതകളുണ്ട്. ഞാൻ മത്സരത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഉറപ്പായും ഇഷാൻ കിഷനെ തന്നെയാവും ടീമിലേക്ക് തിരഞ്ഞെടുക്കുക. നമുക്ക് ടെസ്റ്റ് മത്സരം വിജയിക്കാനുള്ള Xഫാക്ടർ ആയി അയാൾ മാറും എന്നാണ് ഞാൻ കരുതുന്നത്.”- പോണ്ടിംഗ് പറയുന്നു.

Read Also -  "ഏത് കളിയാണ് രോഹിത് കളിച്ചത്?.. കിഷൻ അതിനേക്കാൾ മോശം "- തേച്ചൊട്ടിച്ച് വിരേന്ദർ സേവാഗ്.
gill rohit and ishan

ഇതോടൊപ്പം ഹർദിക് പാണ്ട്യയെപ്പോലൊരു ക്രിക്കറ്ററെ ഇന്ത്യ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പോണ്ടിംഗ് പറയുകയുണ്ടായി. “ഹർദിക് പാണ്ട്യയെ ഇന്ത്യ ടെസ്റ്റ് മത്സരങ്ങളിൽ ഉൾപ്പെടുത്താൻ തയ്യാറാവണം. ഒരുപക്ഷേ അയാളുടെ ശരീരവും മത്സര രീതിയും ടെസ്റ്റ് മത്സരത്തിന് കുറച്ച് കഠിനമായിരിക്കാം. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നത് ആകെ ഒരു മത്സരമാണ്. പാണ്ഡ്യ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും പന്തറിഞ്ഞിട്ടുണ്ട്. മാത്രമല്ല വളരെ സ്പീഡിൽ തന്നെ പന്തറിയാൻ അയാൾക്ക് സാധിക്കുന്നുണ്ട്. അയാളും ഇന്ത്യയ്ക്ക് ഒരു എക്സ് ഫാക്ടറായി മാറാൻ സാധ്യതയുള്ള ഒരു കളിക്കാരനാണ്.”- പോണ്ടിംഗ് പറയുന്നു.

2022ൽ മികച്ച പ്രകടനങ്ങളായിരുന്നു ഇഷാനും ഹാർദിക് പാണ്ട്യയും കാഴ്ചവച്ചിരുന്നത്. കിഷൻ രണ്ടുവർഷം മുൻപാണ് ട്വന്റി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ശേഷം മികവാർന്ന പ്രകടനങ്ങൾ തന്നെ മത്സരങ്ങളിൽ കാഴ്ചവയ്ക്കുന്നുണ്ട്. കഴിഞ്ഞവർഷം ബംഗ്ലാദേശിനെതിരെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കാനും കിഷന് സാധിച്ചിരുന്നു. മറുവശത്ത് ഹർദിക് പാണ്ട്യയും ഇന്ത്യയ്ക്ക് വളരെ പ്രതീക്ഷയുയർത്തുന്ന പ്രകടനം തന്നെയാണ് ഐപിഎല്ലിലുടനീളം കാഴ്ചവെച്ചിട്ടുള്ളത്

Scroll to Top