ഫെബ്രുവരി 10 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിനുള്ള ബംഗാള്‍ ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം വൃദ്ദിമാന്‍ സാഹയെ പരിഗണിച്ചില്ലാ. വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കുന്നില്ലാ എന്നാണ് സെലക്ടര്‍മാര്‍ നല്‍കിയ വിശിദീകരണം. ടൂര്‍ണമെന്‍റിനു മുന്നോടിയായുള്ള ക്യാംപിലും വിക്കറ്റ് കീപ്പര്‍ താരം പങ്കെടുത്തിരുന്നില്ലാ.
മാര്‍ച്ച് 4 നു ശ്രീലങ്കകെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് വൃദ്ദിമാന്‍ സാഹയെ പരിഗണിക്കില്ലാ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സാഹയുടെ ഈ രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്നുള്ള പിന്‍മാറ്റം എന്നാണ് സംസാരവിഷയം. റിഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. 37 കാരനായ സാഹയെ രണ്ടാം വിക്കറ്റ് കീപ്പറായി കാണാന്‍ ഇനി സാധിക്കില്ലാ. കെ.എസ് ഭരതിനെ വളര്‍ത്തികൊണ്ടുവരാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. കാന്‍പൂര്‍ ടെസ്റ്റില്‍ അവസരം കിട്ടിയ ഭരത് വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ത്യക്കായി 40 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വൃദ്ദിമാന്‍ സാഹ 1353 റണ്‍സ് നേടി. ശരാശരി 30 നു താഴെയാണ്. 92 ക്യാച്ചും 12 സ്റ്റംപിങ്ങും വിക്കറ്റിനു പിന്നില്‍ നടത്തി. 9 ഏകദിന മത്സരങ്ങളിലും സാഹ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞട്ടുണ്ട്. ” ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിക്കില്ലെങ്കില്‍ രഞ്ജി ട്രോഫി എന്തിനു കളിക്കണം എന്ന് സാഹ കരുതികാണും ” ബംഗാള്‍ ടീം മാനേജ്മെന്‍റിലെ ഒരു വ്യക്തി പറഞ്ഞു.
രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിനായി 22 അംഗ സ്ക്വാഡിനെയാണ് ബംഗാള്‍ പ്രഖ്യാപിച്ചത്. സാഹയുടെ അസാന്നിധ്യത്തില്‍ വിക്കറ്റ് കീപ്പര്‍ ചുമതല അഭിഷേക് പോരല്‍, ഷാക്കീര്‍ ഹബീബ് എന്നിവര്‍ക്കാണ്.