❛നിനക്ക് ഈ പണി പറ്റില്ലാ, പോയി ഓട്ടോ ഓടിക്കൂ❜. സിറാജിനു തുണയായത് ധോണിയുടെ വാക്കുകള്‍

Mohammed Siraj Rcb

2019 ഐപിഎല്‍ സീസണിലെ മോശം പ്രകടനം കാരണം രൂക്ഷ വിമര്‍ശനങ്ങള്‍ ലഭിച്ചു എന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. കരിയര്‍ അവസാനിച്ചു എന്ന് കരുതിയ സിറാജിനു തുണയായത് മഹേന്ദ്ര സിങ്ങ് ധോണി നല്‍കിയ വാക്കുകളാണ്. ക്രിക്കറ്റ് ഉപേക്ഷിച്ചു ഓട്ടോ ഓടിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി. ആ സീസണില്‍ 9 മത്സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റായിരുന്നു മുഹമ്മദ് സിറാജ് നേടിയത്.

❝ ഞാന്‍ കൊല്‍ക്കത്തക്കെതിരെ പന്തെറിഞ്ഞപ്പോള്‍ ആളുകള്‍ പറഞ്ഞു, ക്രിക്കറ്റ് ഉപേക്ഷിച്ചു ഓട്ടോ ഓടിക്കാന്‍ ❞ സിറാജ് ബാംഗ്ലൂര്‍ ടീമിന്‍റെ പോഡ്കാസ്റ്റില്‍ പറഞ്ഞു. ആ മത്സരത്തില്‍ സിറാജ് 2.2 ഓവറില്‍ 5 സിക്സടക്കം 36 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് ബീമറുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാനും സാധിച്ചില്ലാ.

അന്ന് കേട്ട വിമര്‍ശനങ്ങളെല്ലാം മുഹമ്മദ് സിറാജ് കേട്ടിരുന്നില്ലാ. അതിനു പിന്നില്‍ ധോണിയുടെ വാക്കുകളാണ്. ❝ആദ്യമായി സെലക്ഷൻ ലഭിച്ച ശേഷം എം എസ് ധോണി എന്നോട് പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു. ആളുകൾ എന്നെകുറിച്ച് പറയുന്നതെല്ലാം കേൾക്കേണ്ടതില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.  ഇന്ന് നിങ്ങൾ നല്ല പ്രകടനം കാഴ്ച്ചവെച്ചാൽ അവർ നിങ്ങളെ പ്രശംസിക്കും, നിങ്ങൾക്കതിന് സാധിച്ചില്ലെങ്കിൽ അതേ ആളുകൾ നിങ്ങളെ അധിക്ഷേപിക്കും. അതുകൊണ്ട് അവർ പറയുന്നതൊന്നും ഗൗരവമായി എടുക്കരുത്. ❞ അന്ന് അത് അനുസരിച്ച സിറാജ് ഇന്ത്യന്‍ ടീമിലെ പ്രധാന താരമാണ്. അടുത്ത സീസണ്‍ ഐപിഎല്ലിനു മുന്നോടിയായി ബാംഗ്ലൂര്‍ താരത്തെ നിലനിര്‍ത്തിയിരുന്നു.

Read Also -  എന്തിനാണ് രഹാനെയ്ക്ക് ചെന്നൈ ഇനിയും അവസരങ്ങൾ നൽകുന്നത്? വിമർശനവുമായി മുൻ താരം.
287484

❝ ആരുടേയും അഭിപ്രായം വേണ്ട. അന്നുണ്ടായിരുന്ന സിറാജ് തന്നെയാണ് ഞാന്‍ ഇന്നും❞ ഇന്ത്യന്‍ പേസര്‍ പറഞ്ഞു നിര്‍ത്തി. ഇന്ത്യയുടെ ഐതിഹാസികമായ ഓസ്ട്രേലിയന്‍ ഗാബ്ബ വിജയത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.

Scroll to Top