ചരിത്രം ആവർത്തിക്കുന്നു. വനിതാ ഐപിഎല്ലിലും ബാംഗ്ലൂരിന് രക്ഷയില്ല.

FqdIGcaaYAA1y28

വനിതാ പ്രീമിയർ ലീഗിലെ ബാംഗ്ലൂരിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഡൽഹി ടീം. മത്സരത്തിൽ 60 റൺസിന്റെ കൂറ്റൻ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ഓപ്പണർമാരായ ഷഫാലീ വർമ്മയുടെയും ലാനിങ്ങിന്റെയും മികച്ച ബാറ്റിംഗും താരാ നൂറിസിന്റെ മികച്ച ബോളിംഗ് പ്രകടനവുമാണ് ഡൽഹിക്ക് മത്സരത്തിൽ വിജയം നൽകിയത്. ടൂർണമെന്റിനു മുൻപ് പലരും വമ്പൻ ടീമാണ് എന്ന് വിലയിരുത്തിയ ബാംഗ്ലൂരിനേറ്റ വലിയ തിരിച്ചടി തന്നെയാണ് ആദ്യ മത്സരത്തിലെ ഈ ദയനീയ പരാജയം.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനനുകൂലമായ പിച്ചിൽ ഡൽഹി ഓപ്പണർമാർ അടിച്ചു തകർത്തു. നായക മെഗ് ലാനിങ്ങും ഷഫാലി വർമയും ബാംഗ്ലൂർ ബോളിഗ് നിരയെ നാലുപാടും പായിക്കുകയുണ്ടായി. വർമ്മ മത്സരത്തിൽ 45 പന്തുകളിൽ 84 റൺസ് നേടിയപ്പോൾ, 43 പന്തുകളിൽ 74 റൺസ് ആയിരുന്നു ലാനിങ്ങിന്റെ സമ്പാദ്യം. ഇരുവരും പുറത്തായതിനുശേഷം അവസാന ഓവറുകളിൽ കാപ്പും (39) റോഡ്രിഗസും(22) അടിച്ചു തകർത്തതോടെ ഡൽഹി സ്കോർ 223ൽ എത്തുകയായിരുന്നു.

shafali and meg lanning

മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദന(35) ആക്രമിച്ചു തന്നെയാണ് തുടങ്ങിയത്. എന്നാൽ സ്കോറിങ് റേറ്റ് ഉയർത്തുന്നതിനിടെ ബാംഗ്ലൂരിന് വിക്കറ്റുകൾ നഷ്ടമായി. 19 പന്തുകളിൽ 31 റൺസ് നേടിയ അലിസ പെറി പൊരുതി നോക്കി. പക്ഷേ മധ്യനിര ഡൽഹി ബോളർമാർക്ക് മുൻപിൽ കീഴടങ്ങുകയായിരുന്നു. ഡൽഹിക്കായി ബോളർ താരാ നോറിസ് 5 വിക്കറ്റുകൾ വീഴ്ത്തി കളംനിറഞ്ഞു. മത്സരത്തിൽ 60 റൺസിനായിരുന്നു ഡൽഹിയുടെ വിജയം.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

വനിതാ പ്രീമിയർ ലീഗിൽ ശക്തമായ ആധിപത്യം തന്നെയാണ് ആദ്യ മത്സരത്തിൽ ഡൽഹി നേടിയെടുത്തത്. മറുവശത്ത് ശക്തമായ ബാറ്റിംഗിൽ നിര കയ്യിലുണ്ടെങ്കിലും ബോളിങ്ങിൽ ഒരുപാട് ആശങ്കകൾ ബാംഗ്ലൂരിന് നിലനിൽക്കുന്നു. വരും മത്സരങ്ങളിൽ ഈ പ്രശ്നങ്ങൾ പരിഹരിച്ച് ബാംഗ്ലൂരിന് മുന്നേറാൻ സാധിക്കും എന്നാണ് പ്രതീക്ഷകൾ.

Scroll to Top