അശ്വിനെ തിരികെവിളിക്കണം : ആവശ്യവുമായി ദിലീപ് വെങ്‌സാര്‍ക്കര്‍

ടെസ്റ്റ് ,ടി:20 പരമ്പരകൾക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കിയെങ്കിലും ഇന്ത്യൻ ക്യാംപിന്  ഏറ്റവും വലിയ വെല്ലിവിളിയായായി മാറിയിരിക്കുന്നത് സ്‌ക്വാഡിലെ സ്പിൻ ബൗളർമാരുടെ മോശം പ്രകടനമാണ് .
ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് സ്പിന്‍ ബൗളര്‍മാരുടെ സ്ഥിരതയില്ലാത്ത ബൗളിംഗ് പ്രകടനമാണ് . ബാറ്റിങ് നിരയും പേസ് നിരയും മികച്ചതാണെങ്കിലും സ്പിന്നര്‍മാരുടെ മികവ്  ടീമിനെ ഏറെ  പ്രതികൂലമായി ബാധിക്കുന്നുണ്ട് .
ബാറ്റിങ്ങിൽ തുടർച്ചയായി 300 റൺസ് മുകളിൽ അടിച്ചെടുക്കുന്ന ടീമിന് റൺസ് യഥേഷ്ടം  വഴങ്ങുന്ന  സ്പിൻ ബൗളർമാരാണിപ്പോൾ പ്രതിസന്ധി സൃഷ്ഠിക്കുന്നത് .

നിലവില്‍ ഇന്ത്യൻ  ടീമിന്റെ ഭാഗമായിട്ടുള്ള കുൽദീപ് യാദവും യുസ്വേന്ദ്ര ചഹാലും പഴയ മികവ് കാട്ടുന്നില്ല എന്നതാണ് സത്യം .കുൽച്ചാ എന്നിറയപ്പെട്ടിരുന്ന ഈ സഖ്യം 2019 ഏകദിന ലോകകപ്പിന് ശേഷം ഇതുവരെ ഒരുമിച്ചു കളിച്ചിട്ടുമില്ല.ഗുരുതര  പരിക്കേറ്റ  രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ കൊണ്ടുവന്ന അക്ഷര്‍ പട്ടേലും ക്രുണാല്‍ പാണ്ഡ്യയും ബൗളിങ്ങില്‍ മികവ് കാട്ടുവാനാകുന്നില്ല എന്നതാണ് മറ്റൊരു ദൗർബല്യം .നേരത്തെ ഇംഗ്ലണ്ട് എതിരായ  ടി:20 പരമ്പരയിൽ ആദ്യ മത്സരങ്ങൾ കളിച്ച ചാഹൽ കണക്കിന് പ്രഹരമേറ്റ് വാങ്ങിയിരുന്നു .താരത്തിന് പകരം അവസാന 2 ടി:20യിൽ രാഹുൽ  ചാഹറാണ്  പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയത് .ഏകദിന പരമ്പരയിൽ ആദ്യ 2 മത്സരം കളിച്ച കുൽദീപ് വളരെയേറെ റൺസ് വഴങ്ങി .രണ്ടാം ഏകദിനത്തിൽ മാത്രം 7 സിക്സ് വഴങ്ങിയ താരത്തെ ഇന്നലെ നടന്ന മൂന്നാം  ഏകദിനത്തിൽ ഇന്ത്യൻ ടീം മാനേജ്‌മന്റ് പരിഗണിച്ചില്ല .

ഇതോടെയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തിരികെ വിളിക്കണം എന്നൊരു ആവശ്യം ശക്തമാകുന്നത് .
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ് അശ്വിനെങ്കിലും പരിമിത ഓവറില്‍ അദ്ദേഹത്തിന് ടീമില്‍ ഇടമില്ല. സ്പിന്നര്‍മാരുടെ  പ്രകടനത്തിൽ മികവില്ലായ്മ  ടീമിനെ ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ സ്പിന്നറായ അശ്വിനെ മടക്കി എത്തിക്കണമെന്നാണ്  മുൻ ഇന്ത്യൻ താരമായ വെങ്‌ സാർക്കർ അഭിപ്രായപ്പെടുന്നത് .”ചീഫ് സെലക്ടര്‍ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക്  രവിചന്ദ്രൻ അശ്വിനെ  തിരിക എത്തിക്കണം.
എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അനുഭവസമ്പന്നായ സ്പിന്നറാണെന്നതിനോടൊപ്പം ബൗളിങ്ങില്‍ വ്യത്യസ്തയുള്ളവന്‍ കൂടിയാണ് അശ്വിന്‍. പക്വതയുള്ള സ്പിന്നര്‍ എന്നതിലുപരിയായി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മികവ് കാട്ടാനും അവന് സാധിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മനോഹര പ്രകടനമാണ് അശ്വിന്‍ വർഷങ്ങളായി  കാഴ്ചവെക്കുന്നത്. അതിനാല്‍ അവനെ തിരികെ എത്തിച്ചാല്‍ ടീമിനത് ഗുണം ചെയ്യും .സ്വന്തം മണ്ണിലും വിദേശത്തും മികവ് കാട്ടുവാൻ അശ്വിന് സാധിക്കും ” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം വിശദമാക്കി .

34കാരനായ അശ്വിന്‍ ഇന്ത്യക്കായി 111 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 675 റണ്‍സും 150 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട് .
അശ്വിന്റെ വരവ് ബാറ്റിങ്ങിലും ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ഏവരും വിലയിരുത്തുന്നത് .എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ വീണ്ടും അശ്വിൻ ഇന്ത്യൻ ടീമിലിടം നേടുവാൻ സാധ്യതകൾ വളരെ വിരളമാണ് എന്നാണ് ഇതിഹാസ താരം ഗവാസ്‌ക്കറിന്റെ അഭിപ്രായം .

Previous articleബാറ്റിംഗ് കരുത്തിൽ വീണ്ടും മുന്നൂറ് റൺസ് കടന്ന് ടീം ഇന്ത്യ : ക്രിക്കറ്റിലെ അപൂർവ്വ റെക്കോർഡും സ്വന്തം
Next articleവീണ്ടും ബാറ്റിങ്ങിൽ അമ്പരപ്പിച്ച് റിഷാബ് പന്ത് : ധോണിയുടെ ലോക റെക്കോർഡിനൊപ്പം താരവും