ബാറ്റിംഗ് കരുത്തിൽ വീണ്ടും മുന്നൂറ് റൺസ് കടന്ന് ടീം ഇന്ത്യ : ക്രിക്കറ്റിലെ അപൂർവ്വ റെക്കോർഡും സ്വന്തം

GettyImages 1309580263jpg

ടീമിലെ പല താരങ്ങളുടെയും  സ്കോറിങ് മികവും സ്ഥിരതയാർന്ന മുൻനിര ബാറ്റിങ്ങും ഇന്ത്യൻ ടീമിന് വീണ്ടും വീണ്ടും  സമ്മാനിക്കുന്നത് മുന്നൂറിന് മുകളിൽ  ഉജ്വല ടീം ടോട്ടൽ .ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും  300ന് മുകളില്‍ അടിച്ചെടുക്കാന്‍ വിരാട് കോലിക്കും സംഘത്തിനും സാധിച്ചു. ഏകദിനത്തില്‍ തുടര്‍ച്ചയായി ആറാമത്തെ  മത്സരത്തിലാണ്  ഇന്ത്യ 300ന് മുകളില്‍  റൺസ് 50 ഓവറിൽ വാരിക്കൂട്ടിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഇന്ത്യ ഈ  അപൂർവ്വ നേട്ടം കൈവരിച്ചത്.

നേരത്തെ ഇംഗ്ലണ്ട് പരമ്പരക്ക് മുൻപ് നടന്ന ഓസ്‌ട്രേലിയക്ക് എതിരായ 3 ഏകദിന  മത്സരങ്ങളിലും  ഇന്ത്യൻ സ്കോർ 300 അനായാസം കടന്നിരുന്നു .
ഓസീസ് പര്യടത്തിലെ മൂന്ന് ഏകദിനങ്ങളില്‍ എട്ടിന് 308, ഒമ്പതിന് 338, അഞ്ചിന് 302 ഇപ്രകാരമായിരുന്നു  ഇന്ത്യയുടെ സ്‌കോറുകള്‍. അതിന് ശേഷം സ്വന്തം നാട്ടിൽ നടന്ന ഈ പരമ്പരയിലും ഇന്ത്യൻ ടീം 300 റൺസുമായുള്ള ചങ്ങാത്തം തുടർന്നു .ആദ്യ കളിയിൽ  അഞ്ചു വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യ രണ്ടാം കളിയിൽ  6 വിക്കറ്റിന് 336 റണ്‍സ് അടിച്ചെടുത്തു .ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ 329 റൺസെടുക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളു.
ഓപ്പണിങ്ങിൽ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നെങ്കിലും തുടരെ വിക്കറ്റുകൾ വീണതാണ്  ഇന്ത്യക്ക് തിരിച്ചടിയായത് .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

നേരത്തെ നിർണായകമായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സിലെത്തി. അര്‍ധ സെഞ്ചുറി 44 പന്തില്‍ തികച്ച ധവാനായിരുന്നു അപകടകാരി. 15-ാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. എന്നാൽ തുടരെ വിക്കറ്റുകൾ നഷ്ടമായ ഇന്ത്യൻ ടീമിന് കരുത്തായത് 62 പന്തില്‍ 78 റണ്‍സെടുത്ത റിഷാബ് പന്തിന്റെയും
44 പന്തിൽ 64 റൺസടിച്ച ഹാർദിക് പാണ്ഡ്യയയുടെയും ബാറ്റിങ്ങാണ് .

അതേസമയം മത്സരം  ഏഴ് റണ്‍സിന് വിജയിച്ചതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 322 റണ്‍സേ നേടാനായുള്ളൂ. എട്ടാമനായിറങ്ങിയ സാം കറന്‍ പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യയുടെ വിജയം.  സാം കരനാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് .




Scroll to Top