വീണ്ടും ബാറ്റിങ്ങിൽ അമ്പരപ്പിച്ച് റിഷാബ് പന്ത് : ധോണിയുടെ ലോക റെക്കോർഡിനൊപ്പം താരവും

തന്റെ അസാമാന്യ ബാറ്റിംഗ് മികവിനാൽ ക്രിക്കറ്റ് ലോകത്തെ ഒട്ടേറെ തവണ  അമ്പരപ്പിച്ച റിഷാബ് പന്ത് കരിയറിലെ മറ്റൊരു അപൂർവ്വ നേട്ടമാണ് പൂനെയിൽ ഇംഗ്ലണ്ട് എതിരായ ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ സ്വന്തമാക്കിയത് .
ഇന്നലെ വെടിക്കെട്ട് ബാറ്റിങ്ങാൽ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ തകർത്ത റിഷാബ് പന്ത്  62 പന്തിൽ 78 റൺസടിച്ചെടുത്ത് .
5 ഫോറും 4 സിക്സും അടങ്ങുന്ന താരത്തിന്റെ ബാറ്റിംഗ് ഇന്ത്യൻ സ്കോർ മുന്നൂറ് കടക്കുവാൻ സഹായിച്ചു .
മത്സരത്തിൽ തന്റെ കരിയറിലെ മറ്റൊരു അപൂർവ്വ  റെക്കോർഡും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്വന്തം പേരിലാക്കി.

ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിനത്തിലെ പ്രകടനത്തോടെ വിക്കറ്റ് കീപ്പറെന്ന നിലയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ  2000 റണ്‍സെന്ന അപൂർവ്വ  നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് പന്ത്.ഇന്നിങ്‌സുകളില്‍ നിന്നാണ് യുവതാരത്തിന്റെ നേട്ടം. നേരത്തേ ധോണിയും  കരിയറിൽ ഇത്ര തന്നെ  ഇന്നിങ്‌സുകളിലാണ് 2000 റണ്‍സ് തികച്ചത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണി ലിസ്റ്റില്‍ ഇരുവര്‍ക്കും പിന്നിസുള്ളത്. 63 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഓസീസ് ടീം ഓപ്പണർ കൂടിയയായ ഗിൽക്രിസ്റ് ഈ നേട്ടം .ധോണിയുടെ റെക്കോർഡ് ഒപ്പം എത്തിയ റിഷാബ് പന്തിനെ സോഷ്യൽ മീഡിയയിലടക്കം മഹേന്ദ്ര സിംഗ് ധോണിയുടെ പിൻഗാമി എന്നാണ് വിശേഷിപ്പിക്കുന്നത് .

ഏകദിനത്തില്‍ അവസാന ആറ് ഇന്നിങ്‌സുകളില്‍ നിന്നും പന്തിന്റെ മൂന്നാമത്തെ 70 പ്ലസ് സ്‌കോറാണ് ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നം ഏകദിനത്തിലേത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ 69 ബോളില്‍ 71ഉം ഇംഗ്ലണ്ടിനെതിരേ രണ്ടാം കദിനത്തില്‍ 40 ബോളില്‍ 77ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു .ടീമിന് ഏറെ നിർണായക സമയത്ത് റിഷാബ് പന്ത് അടിച്ചെടുക്കുന്ന റൺസ് താരത്തിന്റെ  മികവിനെയാണ് സൂചിപ്പിക്കുന്നത് .അതിവേഗം സ്കോറിങ് വേഗം കൂട്ടുന്ന താരത്തിന്റെ ബാറ്റിംഗ് വരുന്ന ടി:20 ലോകകപ്പിലും ഇന്ത്യൻ ടീമിന് ഏറെ പ്രതീക്ഷയാണ് സമ്മാനിക്കുന്നത് .

നേരത്തെ ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരയിൽ ആദ്യ ഏകദിനം കളിക്കാതിരുന്ന താരത്തിന് രണ്ടാം ഏകദിനത്തിൽ അവസരം ലഭിച്ചത് മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനെ തുടർന്നാണ് .താരം ലഭിച്ച അവസരങ്ങൾ മികച്ച ബാറ്റിങ്ങാൽ ഉപയോഗപ്പെടുത്തി . ഐപിഎല്ലിൽ  ഡൽഹി ക്യാപിറ്റൽസ് നായക സ്ഥാനത്തേക്ക് വരെ റിഷാബ് പന്തിന്റെ പേര് പരിഗണിക്കുന്നുണ്ട് .