നമ്മളുടെ വിരാട് കോഹ്ലി എന്ന് പറയുന്നതിൽ തെറ്റില്ല ; മുഹമ്മദ്‌ റിസ്വാൻ

ഗ്രൗണ്ടിലെ മത്സരം ഒഴിച്ചു നിർത്തിയാൽ ക്രിക്കറ്റ്‌ താരങ്ങൾ എല്ലാവരും ഒരു കുടുംബ പോലെയാണെന്ന് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്വാൻ. ഇന്ത്യൻ ബാറ്റര്‍ ചേതേശ്വർ പൂജാരയുമായി കൗണ്ടി ക്രിക്കറ്റിൽ കളിച്ചതിന്റെ അനുഭവം പങ്കുവെക്കുമ്പോളായിരുന്നു ക്രിക്കറ്റ്‌ താരങ്ങൾ എല്ലാവരും കുടുബം പോലെയാണെന്ന് മുഹമ്മദ്‌ റിസ്വാൻ തുറന്നു പറഞ്ഞത്. അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് ഇങ്ങനെ.

പൂജാരയ്ക്കൊപ്പം കളിക്കുന്നതിൽ എനിക്ക് അപരിചിതമായി ഒന്നും തോന്നിയില്ല. ഞാനും അവനുമായി ഒരുപാട് തമാശ പറയുകയും കളിയാക്കുകയൊക്കെ ചെയ്തിരുന്നു. ഒരു കളിക്കാരൻ എന്നതിലുപരി നല്ലൊരു വ്യക്തി കൂടിയാണ് അദ്ദേഹം. മറ്റൊരു വ്യക്തിയിൽ നിന്നും എന്തെങ്കിലും പഠിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഉപയോഗിക്കണം. ക്രിക്കറ്റ്‌ കളിക്കാരുമെല്ലാം ഒരു കുടുബം പോലെയാണ്.

എന്നാൽ നിങ്ങൾ പാക്കിസ്ഥാന് വേണ്ടിയും നിങ്ങളുടെ സ്വന്തം സഹോദരൻ ഓസ്ട്രേലിയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും പുറത്താക്കും. കാരണം നിങ്ങൾ കളിക്കുന്നത് നിങ്ങളുടെ സ്വന്തം രാജ്യത്തിനു വേണ്ടിയാണ്. എന്നാൽ ആ പോരാട്ടം ഗ്രൗണ്ടിൽ മാത്രമേയുണ്ടാവുകയുള്ളുവെന്ന് താരം തുറന്നു പറഞ്ഞു. ഞാനിപ്പോൾ നമ്മളുടെ കോഹ്ലി, നമ്മളുടെ സ്മിത്ത്, നമ്മളുടെ റൂട്ട് എന്ന് പറയുന്നതിൽ യാതൊരു തെറ്റില്ല എന്നാണ് റിസ്വാൻ തുറന്നു പറഞ്ഞത്.

ar6qsf0g virat kohli mohammad rizwan

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ താരോദയമാണ് മുഹമ്മദ് റിസ്വാന്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിനു ശേഷം വീരാട് കോഹ്ലിയുമൊത്ത് സമയം ചെലവിട്ടതിന്‍റെ ചിത്രം ഏറെ വൈറലായിരുന്നു. കഴിഞ്ഞ വർഷം ടി20 യിൽ മാത്രം 29 മത്സരങ്ങളിൽ നിന്നും 73.66 ശരാശരിയിൽ 1326 റൺസ് റിസ്വാൻ നേടിയിരുന്നു.

Previous articleഅവന്‍ ചില്ലറക്കാരനല്ലാ !! യുവ താരത്തെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍.
Next articleജസ്പ്രീത് ബൂംറ സ്പെഷ്യല്‍ ഓവര്‍. 7 റണ്‍ മാത്രം വഴങ്ങി റെക്കോഡ് വിക്കറ്റ്