അവന്‍ ചില്ലറക്കാരനല്ലാ !! യുവ താരത്തെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍.

സാധാരണയായി ഐപിഎല്ലുകളിൽ കാണാൻ സാധിക്കുന്നത് ബാറ്റര്‍മാരുടെ ആറാട്ടാണ്. എന്നാൽ 2022 സീസണിൽ കാണാൻ സാധിക്കുന്നത് ബൗളർമാരുടെ മികച്ച പ്രകടനമായിരുന്നു. പ്രത്യേകിച്ചു ഇന്ത്യൻ പേസർമാരുടെ. ഉമ്രാൻ മാലിക്കും, മോഹ്സിൻ ഖാൻ, മുകേഷ് ചൗധരിയും ടി നടരാജനും, കുൽദീപ് സെന്‍, തുടങ്ങിയവർ എല്ലാവരും മികവ് കാട്ടിയ ഈ സീസണിൽ ബാറ്റ്സ്മാന്മാരെ യോർക്കറിലൂടെ, പേടിപ്പിക്കുന്ന യുവ ബൗളേറാണ് പഞ്ചാബിന്റെ സ്വന്തം അർഷദീപ് സിംഗ്.

തന്റെ നാലാം ഐപിഎൽ സീസണിൽ കളിക്കുന്ന 23ക്കാരനായ അർഷദീപ്, ഡെത്ത് ഓവറുകളിൽ പുറത്തെടുക്കുന്ന മികവ് ആരെയും ഞെട്ടിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ തുറന്നു പറഞ്ഞു. വളരെ മികച്ച കളിക്കാരനാണ് അവൻ. സ്ലോഗ് ഓവറുകളിൽ ധോണിയെയും ഹാർദ്ദിക്കിനെയും അടക്കി നിർത്താൻ അവനു സാധിച്ചിട്ടുണ്ടെങ്കിൽ അവൻ ചില്ലറക്കാരനല്ല. കൃത്യതയും ആത്മവിശ്വാസവുമുള്ള അവൻ ചെറുപ്പക്കാരനാണ്.

മറ്റുള്ള ബൗളർമാറിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് അത് തന്നെയാണ്. പഞ്ചാബ് കിംഗ്സിലെ അടുത്ത വമ്പൻ താരമാണ് അവൻ.  സ്റ്റാർ സ്പോർട്സിന്റെ ടോക് ഷോയിൽ പങ്കെടുത്തപ്പോളാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച ബൗളർമാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് അർഷദീപ്.

ഇക്കഴിഞ്ഞ മെഗാ ലേലത്തിനു മുന്നോടിയായി പഞ്ചാബ് നിര്‍ത്തിയ താരമായിരുന്നു അര്‍ഷദീപ്. സീസണില്‍ 13 മത്സരങ്ങളില്‍ നിന്നായി 10 വിക്കറ്റാണ് താരം വീഴ്ത്തിയിരിക്കുന്നത്. ഡെത്ത് ഓവറില്‍ 7.31 എക്കോണമിയിലാണ് യുവ താരം ബോള്‍ ചെയ്തിരിക്കുന്നത്.