ക്രിക്കറ്റ് മത്സരങ്ങൾ പലപ്പോഴും ഏറെ സസ്‌പെൻസുകൾ സമ്മാനിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നത് കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരവും ആ മത്സരത്തിലെ അവസാന ബോളുമാണ്. അവസാനത്തെ ബോളിൽ ജയിക്കാൻ 5 റൺസ് ടീമിന് വേണമെന്നിരിക്കെ ബാറ്റിങ് ടീം ഒരു ഫോറോ ഒരു സിക്സോ ആ ബോളിൽ നേടാതെ തന്നെ ജയിച്ചതണ് നിലവിൽ എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചത്. ഫോറോ സിക്സോ പോലും നേടാതെയുള്ള അത്‍ഭുത ഫിനിഷിങ്ങിന് സാക്ഷിയായിരിക്കുകയാണ് ക്രിക്കറ്റ് ലോകം
ഇന്നലെ പാകിസ്ഥാനിൽ നടന്ന ഒരു ടി :20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീമിന് 155 റൺസ് നേടാൻ കഴിഞ്ഞപ്പോൾ മറുപടി ബാറ്റിങ്ങിൽ എതിർ ടീമിന് 19.5 ഓവറിൽ 151 റൺസിലേക്ക് എത്താനായി സാധിച്ചത്. അവസാന ബോളിൽ സമനില കരസ്ഥമാക്കാൻ 4 റൺസും ജയിക്കാൻ 5 റൺസും വേണമെന്നിരിക്കെ സിക്സ് അടിക്കാനായി ശ്രമിച്ച ബാറ്റ്‌സ്മാന് കേവലം തന്റെ ഷോട്ട് ബൗണ്ടറി ലൈൻ അരികിൽ നിന്നിരുന്ന ഫീൽഡർക്ക് അടുത്തേക്ക് എത്തിക്കാനായി സാധിച്ചു. ഒരുവേള രണ്ട് റൺസ് മാത്രമാണ് ഈ ഒരു ബോളിൽ ലഭിക്കേണ്ടിയിരുന്നത് എങ്കിലും ഫീൽഡറുടെ അനാസ്ഥ എതിർ ടീമിന് ജയം സമ്മാനിച്ചു.
രണ്ട് റൺസ് മാത്രമേ ബാറ്റ്‌സ്മന്മാർ ഓടി എടുക്കൂയെന്നുള്ള ചിന്തയിൽ അതിനാല്‍ത്തന്നെ ബോള്‍ ത്രോ ചെയ്യുന്നതിനു പകരം അതുമായി നേരെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടി. അതു മുതലെടുത്തു ബാറ്റ്സ്മാന്മാര്‍ മൂന്നു റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും ഓടിയെത്തിയ ഫീല്‍ഡര്‍ ബെയ്ല്‍സ് തെറിപ്പിച്ചപ്പോള്‍ ബാറ്റ്സ്മാന്‍ അവിടെ ക്രീസില്‍ നില്‍പ്പുണ്ടായിരുന്നു.
അതിനാല്‍ത്തന്നെ ഫീല്‍ഡര്‍ മറുവശത്തേക്കു ത്രോ ചെയ്തു. എന്നാല്‍ പന്ത് ലക്ഷ്യം കാണാതെ പോയതോടെ ബാറ്റ്സ്മാന്മാര്‍ രണ്ടു റണ്‍സ് കൂടി ഓടിയെടുത്തു. ഇതോടെ ക്രിക്കറ്റിലെ ഏറ്റവും അപൂര്‍വമായ ഒരു ഫിനിഷിങ്ങ് സംഭവിച്ചു