ഓർമകളിൽ കരുൺ നായർ :അരങ്ങേറ്റ ടെസ്റ്റോടെ ശ്രേയസ് അയ്യർക്ക് ഈ ഗതി വരുമോ

കാൻപൂർ ക്രിക്കറ്റ്‌ ടെസ്റ്റിൽ സ്വപ്നതുല്യ അരങ്ങേറ്റവുമായി എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും പ്രശംസ പിടിച്ചുപറ്റിയ ശ്രേയസ് അയ്യർക്ക്‌ മുംബൈയിലെ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമോയെന്നുള്ള ചർച്ചകൾ സജീവമായി മാറുകയാണ് ഇപ്പോൾ. ഒന്നാം ടെസ്റ്റിൽ ജയിക്കാൻ അഞ്ചാം ദിനം ഒൻപത് വിക്കറ്റുകൾ കൂടി വീഴ്ത്തേണ്ട ഇന്ത്യൻ ടീം ഏറ്റവും അധികം ബാറ്റിങ്ങിൽ കടപെട്ടിരിക്കുന്നത് ശ്രേയസ് അയ്യറോടാണ്.

താരം ആദ്യത്തെ ഇന്നിംഗ്സിൽ സെഞ്ച്വറിയും നാലാം ദിനം രണ്ടാം ഇന്നിങ്സിൽ നേടിയ അർദ്ധ സെഞ്ച്വറിയാണ്‌ വളരെ അധികം നിർണായകമായി മാറിയത്. നാലാം ദിനം വമ്പൻ ലീഡ് ലക്ഷ്യമാക്കി കളിച്ച ഇന്ത്യൻ ടീമിന് തുടക്കത്തിൽ എല്ലാ വിക്കറ്റുകൾ നഷ്ടമായത് ആശങ്കകൾ സൃഷ്ടിച്ചു.

എന്നാൽ അഞ്ചാം നമ്പറിൽ എത്തിയ ശ്രേയസ് അയ്യർ 65 റൺസുമായി ഇന്ത്യൻ ലീഡ് 250 കടത്തി. ഒപ്പം ലിമിറ്റെഡ് ഓവർ ക്രിക്കറ്റിലെ പ്രകടനത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്കുള്ള മറുപടി കൂടി ശ്രേയസ് അയ്യർ നൽകി. കന്നി ടെസ്റ്റിൽ തന്നെ അപൂർവ്വമായ റെക്കോർഡുകൾ കരസ്ഥമാക്കിയ താരത്തെ ടീമിൽ നിന്നും പുറത്താക്കുന്നത് ഇപ്പോൾ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മാനേജ്മെന്റിനും ഒരിക്കലും തന്നെ ആലോചിക്കാൻ കഴിയില്ല. എന്നാൽ ആരെ പ്ലേയിംഗ്‌ ഇലവനിൽ നിന്നും മാറ്റും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

കൂടാതെ രണ്ടാം ടെസ്റ്റിൽ നായകനായ വിരാട് കോഹ്ലി കൂടി ടീമിലേക്ക് തിരികെ എത്തുമ്പോൾ ആരാകും പകരം പ്ലേയിംഗ്‌ ഇലവനിൽ നിന്നും പുറത്താകുകയെന്നത് ചർച്ചയായി മാറി കഴിഞ്ഞ്. ഗിൽ:മായങ്ക് അഗർവാൾ എന്നിവർക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചാൽ മോശം ബാറ്റിങ് ഫോമിലുള്ള രഹാനെ, പൂജര എന്നിവർ സ്ഥാനം നഷ്ടമാകുമോയെന്നതും ഏറെ പ്രധാനമാണ്.

സീനിയർ താരങ്ങളെ ടീമിൽ നിന്നും പുറത്താക്കാനുള്ള സാധ്യതയും കുറവാണ്. മുൻപ് ട്രിപ്പിൾ സെഞ്ച്വറി നേടി അടുത്ത മത്സരത്തിൽ കരുൺ നായരെ പ്ലേയിംഗ്‌ ഇലവനിൽ നിന്നും പോലും പുറത്താക്കിയ ചരിത്രം ഇന്ത്യൻ ടീമിനുണ്ട്. അതിനാൽ തന്നെ സീനിയർ താരങ്ങളെ സംരക്ഷിക്കാൻ ശ്രേയസ് അയ്യർക്ക് തന്റെ സ്ഥാനം നഷ്ടമായാൽ പോലും ഞെട്ടേണ്ട എന്നത് സത്യം.