ശ്രേയസ് അയ്യർ യഥാർത്ഥത്തിൽ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടോ? തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും വീണ്ടും ശ്രേയസ്സ് അയ്യരിനു അവസരം നല്‍കുന്നുണ്ടെങ്കിലും തന്റെ സെലക്ഷനെ പൂർണ്ണമായും ന്യായീകരിക്കാൻ കഴിഞ്ഞട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി 20 ഐയിൽ അയ്യർ വീണ്ടും മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.
വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ മൂന്നാം സ്ഥാനം ലഭിച്ചതിനാൽ, അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ അയ്യർക്ക് കഴിഞ്ഞിട്ടില്ല. മൂന്നാം ടി20യിൽ, 27 പന്തിൽ 24 റൺസാണ് ശ്രേയസ്സ് നേടിയ. ദീപക് ഹൂഡ, സഞ്ജു സാംസൺ എന്നിവരെപ്പോലുള്ള കളിക്കാർ ഉള്ളപ്പോള്‍ എങ്ങനെയാണ് ഇന്ത്യയുടെ ടി20 ടീമിൽ അയ്യർ കളിക്കാൻ അർഹന്‍ എന്നാണ് നിരവധി ആരാധകരും ചൂണ്ടിക്കാട്ടിയത്.
0(4) 10(11) 24(27) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ ശ്രേയസ്സിന്‍റെ സമ്പാദ്യം. ഷോര്‍ട്ട് ബോളിനെതിരെ താരം പതറുന്നതും പതിവ് കാഴ്ച്ചയായിരുന്നു. ഓസ്ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചിലെ ലോകകപ്പില്‍ ശ്രേയസ്സ് അയ്യരുടെ സ്ഥാനം ചോദ്യ ചിഹ്നമാണ്.
നേരത്തെ തന്‍റെ ബാറ്റിംഗില്‍ ശ്രദ്ധിക്കാന്‍ വെങ്കടേഷ് പ്രസാദ് ശ്രേയസ്സ് അയ്യരോട് ആവശ്യപ്പെട്ടിരുന്നു, “അദ്ദേഹം 50 ഓവർ ക്രിക്കറ്റിൽ മികച്ചതാണ്. ടി20 ക്രിക്കറ്റിൽ അദ്ദേഹത്തേക്കാള്‍ മികച്ച താരങ്ങളുണ്ട്. ടി20യിൽ ശ്രേയസിന് തന്റെ കഴിവുകൾക്കായി കഠിനാധ്വാനം ചെയ്യേണ്ടിവരും. ” വെങ്കടേഷ് പ്രസാദ് കുറിച്ചു.