തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ്മ. മറികടന്നത് വീരാട് കോഹ്ലിയെ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ 5 പന്തിൽ ഫോറും സിക്‌സും സഹിതം 11 റൺസ് നേടിയ രോഹിത് ശർമ പരിക്കായി ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങി. ബാറ്റിംഗിനിടെ പുറം വേദന തോന്നിയ ക്യാപ്പ്റ്റന്‍, ഫിസിയോയുമായി സംസാരിച്ച ശേഷം ഫീൽഡ് വിടുകയും ചെയ്തു. രോഹിത് ശര്‍മ്മയുടെ ”പുരോഗതി നിരീക്ഷിക്കുന്നു” എന്ന് മെഡിക്കല്‍ ടീം അറിയിച്ചത്

ചുരുങ്ങിയ സമയമേ ക്രീസില്‍ നിന്നെങ്കിലും ഒരു റെക്കോഡും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്വന്തമാക്കി. മത്സരത്തില്‍ രോഹിത് ശര്‍മ്മ സിക്സ് നേടിയതോടെയാണ് റെക്കോഡ് പിറന്നത്. ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശര്‍മ്മക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍. 34 ഇന്നിംഗ്‌സുകളിൽ നിന്ന് 60 സിക്‌സറുകറാണ് രോഹിത് നേടിയത്. മുൻ നായകൻ വിരാട് കോഹ്‌ലി ദേശീയ ടീമിനെ നയിക്കുമ്പോൾ 50 കളികളിൽ നിന്ന് 59 സിക്‌സറുകൾ നേടി. എംഎസ് ധോണിയുടെ പേരില്‍ 34 സിക്സാണുള്ളത്.

rohit press

ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

  • 60 – രോഹിത് ശർമ്മ
  • 59 – വിരാട് കോഹ്ലി
  • 34 – എംഎസ് ധോണി

രോഹിത് നേരത്തെ പോയെങ്കിലും, ശേഷം എട്ട് ഫോറും നാല് സിക്‌സും ഉൾപ്പെടെ 76 റൺസ് നേടിയ സൂര്യകുമാർ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പരിക്ക് അത്ര ഗുരുതരമല്ലെന്ന് മത്സരത്തിന് ശേഷം രോഹിത് സൂചിപ്പിച്ചു, പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ താൻ ലഭ്യമാകുമെന്ന് സൂചന നൽകി. “ഇപ്പോൾ കുഴപ്പമില്ല. അടുത്ത മത്സരത്തിന് കുറച്ച് ദിവസങ്ങൾ ബാക്കിയുണ്ട്, അതില്‍ ഫിറ്റ്നെസ് നേടുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.