ഇന്ത്യന്‍ ക്രിക്കറ്റില്‍ വീരാട് കോഹ്ലിയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി വളരെ നിര്‍ണായക ചുവട് വയ്പാണ് ബിസിസിഐ നടത്തിയത്. വരുന്ന ലോകകപ്പുകള്‍ ലക്ഷ്യമാക്കി രോഹിത് ശര്‍മ്മയുടെ കീഴില്‍ അതിശക്തമായ ടീമിനെ അണി നിരത്തുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം.
2023ലെ ഏകദിന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഐസിസി കിരീടങ്ങളില്ലാത്ത നായകനെന്ന ദുഷ്പേര് മാറ്റാമെന്ന കോലിയുടെ വിദൂര സാധ്യതകളും സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തോടെ അടഞ്ഞു. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കു.
വീരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതോടെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെയാണ് നഷ്ടപ്പെടുന്നത്. അതികായന്‍മാരായ മഹേന്ദ്ര സിങ്ങ് ധോണി, ഗാംഗുലി എന്നിവരേക്കാല്‍ വളരെ കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റനാണ് വീരാട് കോഹ്ലി. 95 ഏകദിന മത്സരങ്ങളില്‍ വീരാട് കോഹ്ലി ഇന്ത്യയെ നയിച്ചപ്പോള്‍ 65 എണ്ണത്തിലും വിജയിക്കാന്‍ സാധിച്ചു. 27 മത്സരങ്ങളില്‍ തോല്‍വി നേരിട്ടപ്പോള്‍ 3 എണ്ണത്തില്‍ ഫലമുണ്ടായില്ലാ. വിജയശതമാനം – 68.42%. ധോണി (55%), ഗാംഗുലി (51.70%) എന്നിവരെല്ലാം വീരാട് കോഹ്ലിക്ക് പിന്നിലാണ്.
PLAYER | MATCHES | WIN | LOSS | NR/TIE |
VIRAT KOHLI | 95 | 65 (68.42%) | 27 (28.42%) | 3 (3.16%) |
MS DHONI | 200 | 110 (55.00%) | 74 (37.00%) | 16 (8.00%) |
RAHUL DRAVID | 79 | 42 (53.16%) | 33 (41.77%) | 4 (5.06%) |
KAPIL DEV | 74 | 39 (52.70%) | 33 (44.59%) | 2 (2.70%) |
SOURAV GANGULY | 147 | 76 (51.70%) | 66 (44.90%) | 5 (3.40%) |
എന്തുകൊണ്ട് വീരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി ?
ബൈലാട്രല്‍ സീരിസില്‍ മികവ് തുടരുമ്പോഴും ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ പതറുന്ന കാഴ്ച്ചയാണ് വീരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ കണ്ടത്. വീരാട് കോഹ്ലിക്ക് കീഴില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയ ഇന്ത്യക്ക് പാക്കിസ്ഥാന് മുന്നില്‍ കിരീടം കൈവിട്ടു. 2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ഇന്ത്യ 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ന്യൂസിലന്‍ഡിന് മുന്നില്‍ തോറ്റു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ നോക്കൗട്ടില്‍ പോലും എത്താന്‍ സാധിച്ചില്ലാ.
റണ്‍ മെഷീന്‍
പല താരങ്ങള്‍ക്കും ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സമര്‍ദ്ധം കാരണം വ്യക്തിഗത പ്രകടനങ്ങള്‍ കുറയാറുണ്ട്. എന്നാല്‍ വീരാട് കോഹ്ലിയുടെ കാര്യം നേരെ തിരിച്ചായിരുന്നു. ക്യാപ്റ്റനായി സ്ഥാനം ഏറ്റതോടെ വീരാട് കോഹ്ലിയുടെ ബാറ്റില്‍ നിന്നും റണ്‍സുകള്‍ ഒഴുകി.
MATCHES | INNINGS | NO | RUNS | HS | AVG | SR | 100 | 50 | |
AS CAPTAIN | 95 | 91 | 16 | 5449 | 160 | 72.65 | 98.28 | 21 | 27 |
NOT CAPTAIN | 159 | 154 | 23 | 6720 | 183 | 51.29 | 89.39 | 22 | 35 |