സച്ചിന്റെ മികവിന്റെ രഹസ്യം അതാണ്‌ :വെളിപ്പെടുത്തി മുൻ താരം

images 2021 12 09T091814.986

ലോകക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിൻ. ലോക ക്രിക്കറ്റിൽ സച്ചിനോളം റെക്കോർഡുകൾ കരസ്ഥമാക്കിയ മറ്റൊരു ബാറ്റ്‌സ്മാനില്ല. കൂടാതെ ടെസ്റ്റ്‌, ഏകദിന, ക്രിക്കറ്റുകളിൽ എല്ലാം സ്ഥിരതയോടെ കളിച്ച സച്ചിൻ റൺസ്‌ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും. പലപ്പോഴും സച്ചിൻ സൃഷ്ടിച്ച പല റെക്കോർഡുകളും മറികടക്കാൻ നിലവിലെ താരങ്ങൾക്ക് കഴിയാറില്ല. ഏതൊരു എതിരാളികളെയും യാതൊരു ഭയവുമില്ലാതെ കളിക്കുന്ന സച്ചിന്‍റെ ശൈലിക്ക്‌ ഒപ്പം അദേഹത്തിന്റെ ഭാരമേറിയ ബാറ്റും ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു വ്യത്യസ്ത അഭിപ്രായവുമായി എത്തുന്ന മുഹമ്മദ്‌ കൈഫ്‌ ഒരു വെളിപ്പെടുത്തൽ നടത്തുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെക്കുറെ രണ്ടര പതിറ്റാണ്ട് കാലം അജയ്യനായി നിന്ന സച്ചിന്റെ ബാറ്റിങ് മികവിലെ പ്രധാന രഹസ്യമെന്തെന്ന് പറയുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം കൈഫ്‌.സച്ചിന്റെ ഈ മികവിന് പിന്നിലുള്ള വിജയ രഹസ്യം അദ്ദേഹത്തിന്റെ ബാറ്റിന്‍റെ ഭാരമെന്നാണ് കൈഫിന്‍റെ വാക്കുകൾ. “എല്ലാവരും തന്നെ സച്ചിന്റെ പ്രതിഭയെ കുറിച്ച് വളരെ ഏറെ പറയാറുണ്ട്.എന്നാൽ എന്റെ നിരീക്ഷണം മനസ്സിലാക്കി തരുന്നത് അദേഹത്തിന്റെ പ്രധാന കരുത്ത് അദ്ദേഹത്തിന്‍റെ ഭാരമുള്ള ബാറ്റ് തന്നെയാണ്. ഭാരമേറിയ ബാറ്റ് ഉപയോഗിച്ച് കളിക്കുന്ന സച്ചിന്‍റെ ഷോട്ട് പലപ്പോഴും പൂർണ്ണ ടൈമിങ്ങിലേക്ക് എത്താറുണ്ട്. അതിനാൽ തന്നെ അധികം ഭാരമുള്ള ഷോട്ട് ടൈമിങ്ങിൽ കളിച്ചാൽ എളുപ്പത്തിൽ ബൗണ്ടറികൾ പോകും. കഠിന അധ്വാനവും പ്രതിഭയും അസാധ്യ മികവും ഭാരമുള്ള ബാറ്റും അതെല്ലാമാണ് സച്ചിന്റെ ട്രേഡ് സീക്രട്ട് “മുഹമ്മദ്‌ കൈഫ്‌ വാചാലനായി

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
images 2021 12 09T091809.002

വിരമിച്ച ശേഷം താൻ വ്യത്യസ്തമായ അനേകം റോളുകൾ കൈകാര്യം ചെയ്തു വീണ്ടും ക്രിക്കറ്റിൽ സജീവമാകുന്നത് ഭാര്യക്ക്‌ ഇഷ്ടമാകുന്നില്ലെന്നും പറഞ്ഞ കൈഫ്‌ തനിക്ക് മുൻപ് സച്ചിൻ നൽകിയ ഉപദേശവും വെളിപ്പെടുത്തി.”ഞാൻ ഒരു സൗത്താഫ്രിക്കൻ പരമ്പരയിൽ വളരെ പ്രതീക്ഷകളോടെ കളിക്കുന്ന കാലം. ആ പരമ്പരയിൽ യുവ പേസറായിരുന്ന സ്‌റ്റെയ്‌ൻ എനിക്ക് നേരെ അതിവേഗ ബൗൺസറുകൾ എറിഞ്ഞത് എനിക്ക് അത്ര സുഖകരമായി തോന്നിയില്ല.ഞാൻ സച്ചിൻ പാജിയുടെ ഉപദേശം തേടിയപ്പോൾ അദ്ദേഹം എന്നോട് ഇത് ബാറ്റ് പ്രശ്നം മാത്രമാണ്. കഴിവതും ബൗൺസറുകൾ ഒഴിവാക്കാനും ആവശ്യം ഉന്നയിച്ചു “കൈഫ്‌ അനുഭവം വിശദമാക്കി

Scroll to Top