ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയവന് ടീമിൽ സ്ഥാനം ഇല്ലേ :രാഹുലിന് വിമർശനം

സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യക്ക് സമ്മാനിച്ചത് നിരാശ മാത്രം. ടെസ്റ്റ്‌ പരമ്പരക്ക്‌ പിന്നാലെ ഏകദിന പരമ്പരയും നഷ്ടമായ ഇന്ത്യൻ ടീമിന് ഇന്ന് നടക്കുന്ന അവസാനത്തെ ഏകദിനത്തിൽ ജയിക്കേണ്ടത് അഭിമാന പ്രശ്നം തന്നെയാണ്. കൂടാതെ ക്യാപ്റ്റൻ റോളിൽ ആദ്യത്തെ ജയമാണ് ഇന്ത്യൻ നായകനായ ലോകേഷ് രാഹുൽ ആഗ്രഹിക്കുന്നത്. മൂന്നാം ഏകദിനത്തിൽ നിർണായകമായ നാല് മാറ്റങ്ങളുമായി കളിക്കാൻ എത്തിയ ഇന്ത്യൻ ടീമിൽ ഏറെ ചർച്ചയായി മാറിയത് പേസർ ശാർദൂൽ താക്കൂർ അഭാവമാണ്. നേരത്തെ ഏകദിന പരമ്പരയിലെ രണ്ട് കളികളിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഏറെ മനോഹരമായി തിളങ്ങിയ താക്കൂറിനെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനം മുൻ താരങ്ങളെ പോലും വളരെ അധികം ഞെട്ടിച്ചു. എന്നാൽ താരത്തെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വിശദമാക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ

ഈ പരമ്പരയിൽ സ്ഥിരതയോടെ മാത്രം കളിച്ച താക്കൂറിനെ ഒഴിവാക്കിയത് ടീം മാനേജ്മെന്റ് പിഴവാണെന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ അഭിപ്രായപെടുന്നതെങ്കിലും മറ്റുള്ള താരങ്ങൾക്ക് എല്ലാം അവസരം നൽകാനാണ്‌ ഇത്തരം ഒരു തീരുമാനം എന്നാണ് ടോസ് വേളയിൽ ക്യാപ്റ്റൻ രാഹുൽ അഭിപ്രായം. കൂടാതെ താരം പരിക്കിൽ ആണൊ എന്നുള്ള കാര്യം ഒന്നും തന്നെ രാഹുൽ പറഞ്ഞില്ല. നാല് മാറ്റങ്ങളാണ് ഇന്ത്യൻ ടീം മൂന്നാമത്തെ ഏകദിനത്തിൽ നടത്തിയത്. വെങ്കടേശ് അയ്യർ, താക്കൂർ, അശ്വിൻ, ഭുവി എന്നിവർക്ക് പകരമായി സൂര്യകുമാർ യാദവ് ജയന്ത് യാദവ്, ദീപക് ചാഹർ, പ്രസീദ് കൃഷ്ണ എന്നിവർ ടീമിലേക്ക് എത്തി.

images 2022 01 23T194022.775

അതേസമയം ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച ഋതുരാജ് ഗെയ്ക്ഗ്വാദ് ഒരിക്കൽ കൂടി അവസരം ലഭിക്കാതെ മടങ്ങുന്നത് ക്രിക്കറ്റ്‌ പ്രേമികളിൽ അടക്കം അമ്പരപ്പ് സൃഷ്ടിച്ചു. ഇത്തവണത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും തിളങ്ങിയ ഗെയ്ക്ഗ്വാദ് അവസാന ഏകദിനത്തിൽ എങ്കിലും കളിക്കുമെന്നാണ് ആരാധകർ അടക്കം വിശ്വസിച്ചിരുന്നത്. ലോകേഷ് രാഹുൽ തന്റെ ഓപ്പണിങ് റോൾ നഷ്ടമാകും എന്നുള്ള ചിന്തയിൽ ഗെയ്ക്ഗ്വാദിന് അവസരം നൽകിയില്ല എന്നാണ് ചില ആരാധകർ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉന്നയിക്കുന്നത്.

Previous articleബൗണ്ടറികരികില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ശ്രേയസ്സ് അയ്യര്‍.
Next articleവിജയലക്ഷ്യത്തിനടുത്ത് വീണു. പൊരുതി തോറ്റ് ഇന്ത്യ.