ബൗണ്ടറികരികില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ശ്രേയസ്സ് അയ്യര്‍.

Rassie Van der Dussen Wicket Shreyas Iyer Catch 1024x536 1

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ബൗണ്ടറികരികില്‍ ശ്രേയസ്സ് അയ്യര്‍ തകര്‍പ്പന്‍ ക്യാച്ച് നേടി. മധ്യനിരയില്‍ നിലയുറപ്പിച്ച വാൻഡർ ഡസനെ പുറത്താക്കാനാണ് ശ്രേയസ്സ് അയ്യര്‍ തകര്‍പ്പന്‍ ക്യാച്ച് നേടിയത്. 37ാം ഓവറില്‍ ചഹലിനെ സ്ലോഗ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വിക്കറ്റ് വീണത്.

വലത്തേക്ക് ഓടിയ ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയില്‍ ക്യാച്ച് കൈപ്പിടിയില്‍ ഒതുക്കി. 59 പന്തില്‍ 4 ഫോറും ഒരു സിക്സും അടക്കം 52 റണ്‍സാണ് സൗത്താഫ്രിക്കന്‍ താരം നേടിയത്. വാന്‍ ഡര്‍ ഡസന്‍ പുറത്തായതോടെ 300 റണ്‍സിനു മുകളില്‍ പോകേണ്ട സ്കോര്‍ 287 ല്‍ ഒതുങ്ങി.

സൗത്താഫ്രിക്കക്ക് വേണ്ടി ക്വിന്റൺ ഡികോക്ക് 130 പന്തിൽ രണ്ട് സിക്‌സും 12 ഫോറും സഹിതം 124 റൺസെടുത്ത് പുറത്തായി. ഡേവിഡ് മില്ലർ 39 റൺസിനും പ്രെട്ടോറിയസ് 20 റൺസിനും വീണു.

ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ, ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു. ചാഹൽ ഒരു വിക്കറ്റ് സ്വന്തമാക്കി

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top