ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തിൽ സൂര്യകുമാർ യാദവ് സഞ്ചു സാംസണിന്‍റെ ജേഴ്സിയാണ് ധരിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വ്യക്തമായിരിക്കുകയാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍
സൂര്യകുമാര്‍ യാദവിനായി എത്തിയ കിറ്റിന്റെ വലുപ്പം വളരെ കുറവാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
“സൂര്യകുമാര്‍ യാദവിന്‍റെ ജേഴ്‌സിയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മത്സരത്തിന് രണ്ട് ദിവസം മുമ്പ് ഞങ്ങളോട് അതിനെക്കുറിച്ച് പറഞ്ഞിരുന്നു. ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ടീം കളിക്കാർക്ക് കിറ്റ് അയച്ചട്ടുണ്ട്. അതിനാല്‍ രണ്ടാം ഏകദിനത്തിനു ശേഷമാവും ലഭിക്കുക. അത് വരെ സഹതാരത്തിന്‍റെ ജേഴ്സി ധരിക്കണം.
അഡിഡാസാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാര്‍. കരീബിയൻ പര്യടനത്തിൽ ഇന്ത്യ തുടർച്ചയായി രണ്ടാം വർഷമാണ് ലോജിസ്റ്റിക് പ്രശ്‌നങ്ങൾ നേരിടുന്നത്, ട്രിനിഡാഡിൽ നിന്ന് സെന്റ് കിറ്റ്‌സിലേക്ക് ടീമിന്റെ ലഗേജ് കൊണ്ടുപോകുന്നതിലെ കാലതാമസം കാരണം ടി20 മത്സരം തടസ്സപ്പെട്ടിരുന്നു.