സഞ്ചുവിനെ കളിപ്പിക്കാന്‍ ഒരേയൊരു വഴി. പരിഹാസവുമായി മുന്‍ ഇന്ത്യന്‍ താരം.

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ചു സാംസണിനു ഇടം നേടാനായില്ലാ. സഞ്ചുവിന് പകരം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയും മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെയും ആണ് പരിഗണിച്ചത്.

സഞ്ചു സാംസണെ തുടര്‍ച്ചയായി അവഗണിണിക്കുന്നതിനെതിരെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രമണ്യം ബദ്രിനാഥ്. സൂര്യകുമാര്‍ യാദവ് സഞ്ചുവിന്‍റെ ജേഴ്സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കു വച്ചാണ് മുന്‍ ഇന്ത്യന്‍ താരം വിമര്‍ശിച്ചിരിക്കുന്നത്. സഞ്ചുവിനെ കളിപ്പിക്കാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം താരത്തിന്‍റെ ജേഴ്സി മറ്റൊരാള്‍ക്ക് നല്‍കുക എന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

2021 ശ്രീലങ്കക്കെതിരെയാണ് സഞ്ചു സാംസണ്‍ തന്‍റെ ഏകദിന കരിയര്‍ ആരംഭിക്കുന്നത്. ഇതുവരെ 11 ഏകദിനങ്ങള്‍ കളിച്ച താരം 330 റണ്‍സ് നേടി. 66 ആണ് താരത്തിന്‍റെ ബാറ്റിംഗ് ശരാശരി. 2023 ഏകദിന ലോകകപ്പ് സ്ക്വാഡില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരമാണ് സഞ്ചു.

വിന്‍ഡീസിനെതിരെയുള്ള ആദ്യ മത്സരത്തില്‍ 5 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 114 റണ്‍സിനു പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 22.5 ഓവറില്‍ വിജയത്തില്‍ എത്തി. ഇഷാന്‍ കിഷന്‍ 46 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 25 പന്തുകളില്‍ 19 റണ്‍ നേടി പുറത്തായി.