എന്തുകൊണ്ടാണ് ഏകദിനം സൂര്യക്ക് പ്രശ്നമാകുന്നത് ? ചൂണ്ടികാട്ടി വസീം ജാഫര്‍

Suryakumar Yadav 1 4

ഏകദിന ക്രിക്കറ്റില്‍ പരിചയമില്ലാത്തതാണ് സൂര്യകുമാര്‍ യാദവിന്‍റെ പ്രശ്നമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. താരത്തിന്‍റെ ടി20 ഫോം ഏകദിനത്തിലേക്ക് എത്തിക്കാനായി ഇതുവരെ കഴിഞ്ഞട്ടില്ലാ. കൂടുതല്‍ ഏകദിന മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ താരം ഇതു മറികടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” സൂര്യ സ്ഥിരമായി ടി20യില്‍ തന്നെ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രശ്നമാണ് എന്നതാണ് എനിക്കു തോന്നുന്നത്. ടി20 ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ എത്തിയാല്‍ അധികം സമയം ബാക്കിയില്ലാ എന്നറിയാം. എന്നാല്‍ ഏകദിനത്തില്‍ അങ്ങനെയല്ലാ. 50 ഓവറുകള്‍ ലഭിക്കുന്നു. ഇക്കാര്യം സൂര്യ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

surya show in guvahathi

ഏകദിനത്തില്‍ അദ്ദേഹം ഒരുപാട് കളിച്ചിട്ടില്ല. പക്ഷെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതോടെ സൂര്യ ഇതുമായി പൊരുത്തപ്പെടുമെന്നും ജാഫര്‍ പറഞ്ഞു.

ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ 26 പന്തില്‍ 31 റണ്‍സാണ് നേടിയത്. ശനിയാഴ്ച്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.

Read Also -  ദുർഘട പിച്ചിൽ ബാറ്റിങ്ങിൽ പരാജയപെട്ട് സഞ്ജു. പക്ഷേ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തു.
Scroll to Top