രോഹിത് ശര്‍മ്മയുടേയും മഹേന്ദ്ര സിങ്ങ് ധോണിയുടേയും കീഴില്‍ കളിച്ചട്ടുള്ള താരമാണ് പാര്‍ഥിവ് പട്ടേല്‍. ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ ഇരുവര്‍ക്കും 5 വീതം കിരീടങ്ങളാണ് ഉള്ളത്. സമര്‍ദ്ദ സാഹചര്യങ്ങളില്‍ ശാന്തയോടെ നില്‍ക്കാനുള്ള രോഹിത് ശര്‍മ്മയുടെ കഴിവാണ് ഇരുവരേയും വിത്യസ്തരാക്കുന്നത് എന്ന് പാര്‍ഥിവ് പട്ടേല്‍ അഭിപ്രായപ്പെട്ടു.
ഉദാഹരണ സഹിതം ചൂണ്ടികാട്ടിയാണ് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞത്. 2015 ലെ മുംബൈ – ചെന്നൈ പോരാട്ടത്തില്‍ പവാന്‍ നേഗിക്ക് 19ാം ഓവര്‍ എറിയാന്‍ കൊടുത്ത സംഭവമാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. 12 ബോളില്‍ 30 റണ്‍ വേണമെന്നിരിക്കെ ധോണി പന്ത് കൊടുത്തത് പവാന്‍ നേഗിക്കായിരുന്നു.
ഹര്‍ദ്ദിക്ക് പാണ്ട്യയും അമ്പാട്ടി റായുഡുവും ചേര്‍ന്ന് ആ ഓവറില്‍ 25 റണ്‍സ് ആണ് അടിച്ചെടുത്തത്. ഇതോടെ അനായാസം അവസാന ഓവറില്‍ മുംബൈ ജയിച്ചു. രോഹിത് ശര്‍മ്മ ഇത്തരത്തില്‍ തെറ്റുകള്‍ വരുത്താറില്ലാ എന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
” കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രോഹിത് ശര്‍മ്മ ഒരബദ്ധം ചെയ്തുവെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ലാ. അതാണ് രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി പവാന്‍ നേഗിക്ക് ഓവര്‍ നല്‍കുന്നതുപോലെയുള്ള പിഴവുകള്‍ ധോണി വരുത്തി. ഐപിഎല്ലില്‍ സ്പോട്ട് തിരുമാനം എടുക്കേണ്ടത് വലിയ വെല്ലുവിളിയാണ്. രോഹിത് അത് നന്നായി ചെയ്തു. ” പാര്‍ഥിവ് പട്ടേല്‍ പിടിഐയോട് പറഞ്ഞു.
നാലു തവണ ധോണി കളിച്ച ടീമിനെ തോല്‍പ്പിച്ചാണ് രോഹിത് കിരീടമുയര്‍ത്തിയത്. അതും 2 മത്സരങ്ങള്‍ (2017,2019) അവസാന ബോളിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്.
യുവതാരങ്ങളെ പിന്തുണക്കുകയും അവരില്‍ നിന്നും മികച്ചത് പുറത്തെടുക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് രോഹിത് എന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. ജസ്പ്രീത് ബുംറയും ഹര്‍ദ്ദിക്ക് പാണ്ട്യയും ഇന്നത്തെ നിലയില്‍ എത്താന്‍ കാരണം, രോഹിത് ശര്‍മ്മയുടെ പിന്തുണയാണെന്നും പാര്‍ഥിവ് പട്ടേല്‍ കൂട്ടിചേര്‍ത്തു.