സൂര്യകുമാര്‍ യാദവിന്റെ ഹൃദയം തകർന്നു. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കും നിരാശ.

surya heartbreak

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സൂര്യകുമാര്‍ യാദവിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലാ. ഇന്ന് ഒരുക്കിയ ഫിറ്റ്നെസ് ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവ് പാസ്സായില്ലാ. ഇതിനെ തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവില്ലാ എന്നാണ് റിപ്പോർട്ടുകൾ.

മാര്‍ച്ച് 24 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം. 3 ദിവസങ്ങള്‍ക്ക് ശേഷം ഹൈദരബാദിനെതിരെയാണ് മുംബൈയുടെ അടുത്ത പോരാട്ടം. മാര്‍ച്ച് 21 ന് വീണ്ടും ഒരു ഫിറ്റ്നെസ് ടെസ്റ്റ് ഒരുക്കിയട്ടുണ്ട്.

ഇതില്‍ വിജയിച്ച്, ക്ലിയറന്‍സ് ലഭിച്ച് ഉടന്‍ തന്നെ സൂര്യകുമാര്‍ യാദവ് മുംബൈ ടീമിന്‍റെ ഭാഗമാവും എന്നാണ് പ്രതീക്ഷ. ആദ്യ ഫിറ്റ്നെസ് ടെസ്റ്റ് പാസ്സാവത്തതിനെ തുടര്‍ന്ന്ഹൃദയം തകര്‍ന്ന ഇമോജിയാണ് സൂര്യകുമാര്‍ യാദവ് പങ്കു വച്ചിരിക്കുന്നത്.

GJCEpm5WkAAFKzD

ഡിസംബറിനു ശേഷം സൂര്യകുമാര്‍ യാദവ് ഇതുവരെ ക്രിക്കറ്റ് മത്സരങ്ങളില്‍ ഭാഗമായിട്ടില്ലാ. അവസാന 6 സീസണുകളിലായി മുംബൈയുടെ പ്രധാനപ്പെട്ട താരമാണ് ഈ ഇന്ത്യന്‍ താരം. 270 മത്സരങ്ങളില്‍ നിന്നും 152 സ്ട്രൈക്ക് റേറ്റില്‍ 6969 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഇതില്‍ 5 സെഞ്ചുറിയും 46 ഫിഫ്റ്റിയും ഉള്‍പ്പെടും.

See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.
Scroll to Top