കുൽദീപ് അവനെന്താണ് ടീമിൽ ഇല്ലാത്തത് : ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം സെലക്ഷനെതിരെ ആകാശ് ചോപ്ര

വരാനിരിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കും കൂടാതെ ജൂൺ രണ്ടാം വാരം നടക്കുന്ന ഐസിസി ലോക  ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും വേണ്ടിയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത് ഇന്നലെയാണ് .20 അംഗ സ്‌ക്വാഡിൽ ചൈനമാൻ ബൗളർ കുൽദീപ് യാദവ് ഇടം കണ്ടെത്തിയിരുന്നില്ല  .നേരത്തെ ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിൽ താരം ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചത് . ഇക്കഴിഞ്ഞ ഐപിൽ സീസണിലും  കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരമായ കുൽദീപിന് പ്ലെയിങ് ഇലവനിൽ ഒരവസരം പോലും ലഭിച്ചില്ല .

ഇപ്പോൾ വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരത്തെ അനുകൂലിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര .കുല്‍ദീപ് യാദവ് ഉറപ്പായും   ടീമില്‍ വേണമായിരുന്നുവെന്നാണ് ചോപ്ര അഭിപ്രായപ്പെടുന്നത് .

“കുൽദീപ് യാദവിനെ ഒഴിവാക്കിയത് ഏറെ നിരാശപ്പെടുത്തി . താരത്തെ ഒഴിവാക്കാനുളള തീരുമാനം വളരെ  കടുത്തതായി എനിക്ക്  തോന്നുന്നു.  നേരത്തെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ഓരോ ടെസ്റ്റ് മാത്രമാണ് കുല്‍ദീപ് കളിച്ചത്. അദ്ദേഹം അവർക്കെതിരെ പന്തെറിയുവാൻ കൂടുതൽ അവസരത്തിനായി ഇനിയും കാത്തിരിക്കണമോ  .ഇത്തവണ നമ്മൾ ഇംഗ്ലണ്ടിലേക്ക്  വളരെ വലിയ ഒരു  സംഘത്തെയാണ് അയക്കുന്നത്.ഇപ്പോൾ  ടീമിലുള്ള ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ഫിംഗര്‍ സ്പിന്നര്‍മാരാണ്.
അതിനാൽ തന്നെ ഒരു റ്വിസ്റ് സ്പിന്നർ കൂടി ടീമിൽ എന്തുകൊണ്ട് സെലക്ടർമാർ ഉൾപ്പെടുത്തിയില്ല . ഇംഗ്ലീഷ് ബാറ്റിംഗ് നിരക്ക് റ്വിസ്റ്  സ്പിന്നർ നേടിടുക അത്ര എളുപ്പമല്ല എന്നതും നമുക്ക് അറിയാം ” ചോപ്ര തന്റെ അഭിപ്രായം വിശദമാക്കി .

Previous articleഇന്ത്യ ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് : ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയാലും കുഴപ്പമില്ല -വിമർശനവുമായി കമ്മിൻസ്
Next articleകോഹ്ലി : അനുഷ്ക ദമ്പതികളുടെ ആഹ്വാനം ഏറ്റെടുത്ത് ആരാധകർ – 24 മണിക്കൂറിനുള്ളിൽ ധനസമാഹരണ ക്യാംപയിനിന്റെ വക 3.6 കോടി രൂപ