ഇന്ത്യ ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് : ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയാലും കുഴപ്പമില്ല -വിമർശനവുമായി കമ്മിൻസ്

1619474895 pat cummins

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ബിസിസിഐ നീട്ടിവെക്കുവാൻ തീരുമാനിച്ചതോടെ വരാനിരിക്കുന്ന ടി:20 ലോകകപ്പ് ഇന്ത്യയിൽ നടക്കുമോ എന്ന ആശങ്കയും ക്രിക്കറ്റ് ലോകത്ത് സജീവമാണ് .
ലോകത്തിപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യുന്നത് .ഈ മോശം സാഹചര്യത്തിൽ ഇന്ത്യയിൽ സെപ്റ്റംബർ മാസം ടി:20 ലോകകപ്പ് നടത്തുവാനുള്ള പരമാവധി ശ്രമം ബിസിസിഐയും നടത്തുന്നുണ്ട് .

എന്നാൽ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷതിമല്ലെങ്കില്‍ വേദി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരമായ പാറ്റ് കമ്മിൻസ് . നേരത്തെ ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി താരം സംഭാവന നൽകിയത് ഏറെ പ്രശംസ നേടിയിരുന്നു .

“ഇപ്പോൾ നമ്മുടെ എല്ലാം ശ്രദ്ധ ഏറ്റവും കൂടുതൽ  പോകേണ്ടത്   കൊവിഡ് പ്രതിരോധത്തിനായാണ് .ലോകകപ്പിന് വേദിയാകുന്നതിലൂടെ ശ്രദ്ധ മാറി പോവുമെങ്കില്‍ ഇന്ത്യയില്‍ നിന്ന് വേദി മാറ്റുന്നതാണ് ഉചിതം. ഇന്ത്യ വളരെ  സുരക്ഷിതമാണോയെന്ന് നമ്മൾ  പരിശോധിക്കണം. ശേഷം വിശദമായി  സര്‍ക്കാരുമായി കൂടിയാലോചിച്ച് വേണം അന്തിമ തീരുമാനം എടുക്കുവാൻ  എന്നാൽ ഇനിയും ലോകകപ്പ് ഒരുക്കങ്ങൾക്കായി  6 മാസം ഉണ്ടല്ലോ  കാര്യങ്ങൾ മാറിമറിയാം “കമ്മിൻസ് തന്റെ അഭിപ്രായം വിശദമാക്കി .

Read Also -  "രോഹിതിനെ നായകനായി തന്നെ മുംബൈ നിലനിർത്തണമായിരുന്നു."- പിന്തുണ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന..
Scroll to Top