ചെന്നൈക്കുവേണ്ടി തകര്‍പ്പന്‍ കളി. എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ അവസരം ഇല്ലാ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഈ സീസണിലെ തുറുപ്പുചീട്ടാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കളിച്ച താരത്തെ 7 കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഈ സീസണില്‍ മൊയിന്‍ അലിയെ ടോപ്പ് ഓഡറില്‍ സ്ഥാനകയറ്റം നടത്തി പരീക്ഷണത്തിനു ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്‍റ് നടത്തിയിരുന്നു.

എന്നാല്‍ തൊട്ടെതെല്ലാം മൊയിന്‍ അലി പൊന്നാക്കി മാറ്റി. 4 മത്സരങ്ങളില്‍ നിന്നും 152 സ്ട്രൈക്ക് റേറ്റില്‍ 133 റണ്‍സാണ് നേടിയത്. 6.33 ഇക്കോണമിയില്‍ 4 വിക്കറ്റും സ്വന്തമാക്കി. ചെന്നൈ ജേഴ്സിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മൊയിന്‍ അലിയുടെ കഴിവുകള്‍ മനസ്സിലാക്കാത്ത ഇംഗ്ലണ്ട് മാനേജ്മെന്‍റിനെ പരിഹസിക്കുകയാണ് ആരാധകര്‍.

ഐപിഎല്ലിനു മുന്‍പ് നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ മൊയിന്‍ അലി ബെഞ്ചിലായിരുന്നു. പകരം സ്പിന്നറായി ആദില്‍ റഷീദിനെയാണ് ഇംഗ്ലണ്ട് ടീം പരിഗണിച്ചത്. എന്തുകൊണ്ട് മൊയിന്‍ അലിക്ക് അവസരം ലഭിക്കുന്നില്ലാ എന്ന് തുറന്നു പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്സണ്‍.

” മൊയിന്‍ അലിക്ക് ആദ്യ ലൈനപ്പില്‍ ഇടം ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ആര്‍ക്കെങ്കിലും ഒരു രോഗം, പരിക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് വിശ്രമം ആവശ്യമുള്ളപ്പോള്‍ പകരം വരാനുള്ള താരമാണ്. ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ അതിശയകരമായ ഒരു യുഗത്തിലാണ് അദ്ദേഹം കളിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് മൈക്ക് ഹസ്സിയെയും ഡാമിയൻ മാർട്ടിനെയും പോലുള്ളവർ പ്രവേശിക്കാൻ പാടുപെടുന്ന ഓസ്‌ട്രേലിയൻ ടീമിനെ നോക്കൂ ” കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു.

Previous articleഹർഭജന്റെ കാൽതൊട്ട് വന്ദിച്ച്‌ റെയ്ന : ആവേശത്തോടെ ദൃശ്യങ്ങൾ തരംഗമാക്കി ആരാധകർ -കാണാം വീഡിയോ
Next articleടീമിനെ ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് സഞ്ജു സാംസൺ : വെടിക്കെട്ട് ശൈലി ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് നായകൻ