ടീമിനെ ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് സഞ്ജു സാംസൺ : വെടിക്കെട്ട് ശൈലി ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് നായകൻ

Sanju Samson

ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയത് നായകന്‍ സഞ്ജു സാംസണിന്‍റെ  മനോഹര ബാറ്റിംഗ്  മികവിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ ആറ് വിക്കറ്റിന് രാജസ്ഥാന്‍ തോല്‍പിച്ചപ്പോള്‍ ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ് കളിച്ച സഞ്ജു 41 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു.  ഇന്നലെ അനായാസം ടീമിനെ വിജയവഴിയിലേക്ക് തിരിച്ചുകൊണ്ടുവന്ന സഞ്ജുവിനെ ഏറെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം .

കൊൽക്കത്ത ഉയർത്തിയ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ടീമിന് ഓപ്പണർ ജോസ് ബട്‍ലറുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും മറുവശത്ത് ഈ സീസണിലെ ആദ്യാവസരം ലഭിച്ച യശസ്വി ജൈസ്വാല്‍ 22 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ താരത്തിനെ പുറത്താക്കി ശിവം മാവി മത്സരത്തില്‍ കൊല്‍ക്കത്ത ടീമിന്  രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ചു .
എന്നാൽ നായകൻ സഞ്ജു സാംസൺ  പുറത്താവാതെ ബാറ്റേന്തി ടീമിനെ വിജയത്തിലെത്തിച്ചു .മത്സരശേഷം താരം തന്റെ ബാറ്റിംഗ് ശൈലിയിലെ പുതിയ മാറ്റങ്ങളെ കുറിച്ച് ഇന്നലെ  വെളിപ്പെടുത്തിയിരുന്നു .

  “ടീമിനായി സാഹചര്യം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബാറ്റ് ചെയ്യുന്നത്.വലിയ ഷോട്ടുകൾ തുടക്കത്തിൽ ഒഴിവാക്കി .
സുരക്ഷിതമായി ഓരോ ഷോട്ടുകളും കളിക്കുവാനാണ് ശ്രമിച്ചത്.ടീമിനായി  സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് ചെയ്യുകയെന്നത്  ഞാൻ കഴിഞ്ഞ സീസണുകളിൽ നിന്ന് പഠിച്ച  ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വേഗത്തിൽ അർധ സെഞ്ചുറി നേടിയിട്ടും ടീം പരാജയപ്പെട്ടാൽ അക്കാര്യത്തിൽ പിന്നീട് ദുഃഖിക്കേണ്ടി വരും. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ടീമിനെ കഴിവതും  വിജയത്തിലെത്തിക്കാനായി സൂക്ഷിച്ച് ബാറ്റ് ചെയ്യുകയാണ് ” സഞ്ജു തന്റെ നയം വ്യക്തമാക്കി .

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Scroll to Top