അവരെ എന്തിന് ടീമിൽ നിന്നും ഒഴിവാക്കി :ചോദ്യവുമായി ഹർഭജൻ സിങ്

images 2021 11 10T154631.691

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം ഏറെ നിരാശയിലാക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടി :20 ലോകകപ്പ് മത്സരങ്ങൾ എല്ലാം അവസാനിച്ചത്.ഇത്തവണ കിരീടം നേടുമെന്ന് എല്ലാവരും ഉറച്ച് വിശ്വസിച്ച ടീം ഇന്ത്യക്ക് പ്രാഥമിക റൗണ്ടിൽ തന്നെ ഏറെ നാണക്കേടിന്റെ റെക്കോർഡുകളുമായി പുറത്താകുവാനായിരുന്നു വിധി.കൂടാതെ പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ പത്ത് വിക്കറ്റ് തോൽവിയും ഇന്ത്യക്ക് എതിരെ വിമർശനങ്ങൾ ഉയരുവാനുള്ള പ്രധാന കാരണമായി മാറി കഴിഞ്ഞു. എന്നാൽ ഈ മാസം ആരംഭിക്കുന്ന കിവീസിന് എതിരായ ടി :20 പരമ്പരക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കോഹ്ലിക്ക് പകരക്കാരൻ ക്യാപ്റ്റനായി രോഹിത് എത്തുമ്പോൾ ലോകേഷ് രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.ഐപിഎല്ലിലെ പ്രകടനത്താൽ യുവ താരങ്ങൾ പലരും സ്‌ക്വാഡിലേക്ക് എത്തിയപ്പോൾ സഞ്ജു സാംസൺ അടക്കം പരിഗണിക്കപെട്ടില്ല.

ഇപ്പോൾ ഈ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിക്ക്‌ എതിരെ വിമർശനവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കുന്ന രണ്ട് താരങ്ങളെ ഒഴിവാക്കിയതാണ് മുൻ ഇന്ത്യൻ താരത്തെ ചൊടിപ്പിച്ചത്.രഞ്ജി ട്രോഫിയിൽ അടക്കം മികവോടെ കളിച്ച ഷെൽഡൻ ജാക്ക്സൺ,മന്ദീപ് സിംഗ് എന്നിവരെ സൗത്താഫ്രിക്കക്കെതിരായ പര്യാടനത്തിനുള്ള എ ടീമിലേക്ക് പോലും പരിഗണിച്ചില്ല. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് ചോദിക്കുന്ന ഹർഭജൻ സിങ് ഇത്തരത്തിൽ ഒരു അനീതി തനിക്ക് മനസ്സിലാകുന്നില്ല എന്നും വിശദമാക്കി.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

“2018-19ലെ രഞ്ജി സീസണില്‍ മികവോടെ സൗരാഷ്ട്രക്കായി അദ്ദേഹം 854 റണ്‍സും കൂടാതെ 2019-20ല്‍ 809 റണ്‍സുമാണ് അടിച്ചെടുത്തത്. എന്താണ് ജാക്ക്സൺ ടീമിലേക്ക് എത്താതത് എന്നത് എനിക്ക് മനസ്സിലാകുന്നില്ല.അവൻ ഈ സീസണിൽ പോലും മികച്ച ഫോമിലാണ് റൺസ് നേടി കഴിവ് തെളിയിക്കുക എന്നതല്ലാതെ ഇന്ത്യൻ ടീമിലേക്ക് എത്തുവാൻ എന്താണ് ചെയ്യേണ്ടതെന്ന് സെലക്ടർമാർ ഇനി പറയുക.പിന്നെ എന്തിനാണ് ഈ തരം രഞ്ജി മത്സരങ്ങൾ. ആഭ്യന്തര ക്രിക്കറ്റിലെ ഇരുവരുടെയും നേട്ടങ്ങൾ കൂടി ഇനി എങ്കിലും പരിശോധിക്കുക “ഹർഭജൻ വിമർശനം കടുപ്പിച്ചു

Scroll to Top