ഐപിൽ പതിനാലാം സീസണിലെ തന്നെ ഏറ്റവും നിരാശ പകർന്ന ഒരു സങ്കട കാഴ്ചയായിരുന്നു ഹൈദരാബാദ് ടീമിന്റെ പുറത്താകൽ.എന്നാൽ ഐപിഎല്ലിലെ അവസാന സീസണുകളിൽ എല്ലാം തന്നെ പ്ലേഓഫ് യോഗ്യത നേടിയിരുന്ന ടീമിന്റെ ഏറ്റവും വലിയ കരുത്തായിരുന്നു സ്റ്റാർ ബാറ്റ്‌സ്മാനും മുൻ നായകനുമായ ഡേവിഡ് വാർണർ. 2016ലെ ഐപിൽ സീസണിൽ കൂടി ഹൈദരാബാദ് ടീമിന് ആദ്യമായി കിരീടം സമ്മാനിച്ച നായകൻ ഡേവിഡ് വാർണർക്ക് ഈ സീസണിന്റെ പാതിവഴിയിലാണ് തന്റെ ക്യാപ്റ്റൻസി നഷ്ടമായത്. മോശം ബാറ്റിങ് ഫോമിന് ഒപ്പം ടീമിന്റെ മോശം പ്രകടനവുമാണ് വാർണറുടെ സ്ഥാനം തെറിക്കാനുള്ള കാരണം. നേരത്തെ സീസണിലെ തുടക്ക മത്സരങ്ങൾ എല്ലാം ഹൈദരാബാദ് ടീം തോറ്റിരുന്നു.
എന്നാൽ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ ശേഷം വാർണർക്ക് പ്ലെയിങ് ഇലവനിൽ പോലും അവസരം കിട്ടാതെ പോകുന്നത് കാണുവാൻ സാധിച്ചു.വാർണർക്ക് പകരം വില്യംസൺ നായകനായി എത്തിയപ്പോൾ ഡേവിഡ് വാർണർ ഹൈദരാബാദ് ടീമിന്റെ മത്സരങ്ങൾ കാണുവാൻ കേവലം ഒരു കാണിയായി പോലും എത്തിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.വരാനിരിക്കുന്ന സീസണിൽ ഹൈദരാബാദ് ടീമിനോപ്പം താരം കാണില്ല എന്നാണ് സൂചനകൾ എങ്കിൽ പോലും മെഗാ ലേലത്തിൽ താരത്തെ ആരാകും സ്വന്തമാക്കുക എന്നത് നിർണായകമാണ്. അതേസമയം ഇപ്പോൾ ഹൈദരാബാദ് ടീമിന്റെ നായക സ്ഥാനം നഷ്ടമായതിനെ കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഡേവിഡ് വാർണർ. കഴിഞ്ഞ ദിവസം ഒരു ആഭിമുഖത്തിൽ സംസാരിക്കവേയാണ് ഓസ്ട്രേലിയൻ താരം നിലപാട് തുറന്ന് പറഞ്ഞത്.
“എന്തിനാണ് ഹൈദരാബാദ് ടീം എന്നെ ഈ സീസൺ പാതിവഴിയിൽ ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും മാറ്റിയത് എന്നത് മനസ്സിലാകുന്നില്ല. കൂടാതെ ആരും ഈ വിഷയത്തിൽ എന്നോട് സംസാരിച്ചിട്ടില്ല എന്നെ ആരാണ് ഈ ക്യാപ്റ്റൻസി മാറ്റ സമയത്ത് എതിർത്തത് എന്നും കൂടാതെ ആരാണ് എനിക്കായി വാദിക്കുന്നത് എന്നത് പോലും മനസ്സിലായില്ല. എന്റെ നായകസ്ഥാനം മാറ്റിയ തീരുമാനം അവർ എല്ലാവരും ഒരുമിച്ചാണ് കൈകൊണ്ടത്. എനിക്ക് എന്തുകൊണ്ട് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി എന്ന് ഇതുവരെ മനസ്സിലാക്കി തന്നിട്ടില്ല. കൂടാതെ അവരോടുള്ള എല്ലാ ബഹുമാനത്തിലും പറയട്ടെ എനിക്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ലഭിച്ചിട്ടില്ല “വാർണർ അഭിപ്രായം തുറന്ന് പറഞ്ഞു.
വരാനിരിക്കുന്ന ഐപിഎല്ലിൽ കൂടി തനിക്ക് ഹൈദരാബാദ് ടീമിനായി തന്നെ കളിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞ വാർണർ ഇക്കാര്യങ്ങളിൽ എല്ലാം തന്നെ അന്തിമതീരുമാനം കൈകൊള്ളേണ്ടത് ടീം മാനേജ്മെന്റ് മാത്രമാണെന്നും തുറന്ന് പറഞ്ഞു. “ഹൈദരാബാദ് ടീമിനായി തന്നെ കളിക്കാനാണ് ഞാൻ വളരെ ഏറെ ആഗ്രഹിക്കുന്നത്. എന്നാൽ ഈ ഒരു വിഷയത്തിൽ തീരുമാനങ്ങൾ എല്ലാം അവരാണ് എടുക്കേണ്ടത്. നൂറ് ശതമാനം എക്കാലവും ഹൈദരാബാദ് ടീമിനായി നൽകുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് “മുൻ നായകൻ വിശദമാക്കി