2022ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ വീരാട് കോഹ്ലിയും കെല്‍ രാഹുലും തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ ജസ്പ്രീത് ബുംറ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പരിക്ക് മൂലം ഹർഷൽ പട്ടേലും പുറത്തായതിനാൽ ടീം ഇന്ത്യക്ക് ബൗളിംഗില്‍ വലിയ വിടവാണ് സംഭവിച്ചിരിക്കുന്നത്.
പരിചയ സമ്പന്നരായ രണ്ട് പേസർമാരെ നഷ്ടമായിട്ടും മുഹമ്മദ് ഷമിക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ലാ. വെറ്ററൻ ഫാസ്റ്റ് ബൗളർ ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഏറെക്കുറെ സ്ഥിരീകരിക്കുകയാണ്. ബിസിസിഐയുടെ തീരുമാനത്തെ ചോദ്യം ചെയത് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര എത്തി.
എന്തുകൊണ്ടാണ് ഷമിയെ മറന്നതെന്ന് ചോദ്യം ചെയ്തു. ആവേശിന് പകരം ഷമിയെ തിരഞ്ഞെടുക്കാമെന്നും ചോപ്ര വ്യക്തമാക്കി. “എന്തുകൊണ്ടാണ് എല്ലാവരും മുഹമ്മദ് ഷമിയെ മറന്നത്, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, അദ്ദേഹത്തിന്റെ ഐപിഎൽ നമ്പറുകൾ മികച്ചതാണ്. ആവേശ് ഖാനും മുഹമ്മദ് ഷമിയും തമ്മിലുള്ള മത്സരമാണെങ്കിൽ, ഞാന്‍ കണ്ണടച്ച് മുഹമ്മദ് ഷമിക്കൊപ്പം നില്‍ക്കും”
“ഞാന്‍ ആവേശ് ഖാന് എതിരായി ഒന്നുമില്ല, പക്ഷേ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ പുതിയ പന്തിൽ ഷമിക്ക് അവസരം നൽകണമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു,” സ്റ്റാർ സ്പോർട്സിൽ ആകാശ് ചോപ്ര പറഞ്ഞു.
2021ലെ ടി20 ലോകകപ്പിന് ശേഷം ഷമി ഇന്ത്യക്കായി ഒരു ടി20 പോലും കളിച്ചിട്ടില്ല. കരിയറിൽ 17 ടി 20കൾ കളിച്ച താരം 18 വിക്കറ്റുകൾ നേടിയിട്ടുണ്ട്.