വാ..എന്‍റെ അരികില്‍ ഇരുന്ന് കമന്‍ററി പറയാം. ദിനേശ് കാര്‍ത്തികിന്‍റെ സ്ഥാനത്തെ പറ്റി മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അജയ് ജഡേജ, ഇന്ത്യയുടെ ലോകകപ്പ് ഇലവന്‍ എങ്ങനെയാകണമെന്ന് നിര്‍ദ്ദേശിച്ചു. ടി20 ലോകകപ്പ് തുടങ്ങാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ ഇതുവരെ പ്ലേയിങ്ങ് ഇലവനെക്കുറിച്ച് കൃത്യമായ ധാരണയായിട്ടില്ലാ. ഒരു സ്പിന്നറും മൂന്ന് പേസർമാരും ഉൾപ്പെടുന്ന ബൗളിംഗ് നിരയെയാണ് അജയ് ജഡേജ തിരഞ്ഞെടുത്തത്. അവസാന ടി20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിക്കാത്ത മുഹമ്മദ് ഷമിയെ ഭുവനേശ്വര്‍ കുമാറിനു പകരമായി തിരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമായി.

” ബൗളർമാരെയാണ് ഞാൻ ആദ്യം തിരഞ്ഞെടുക്കുന്നത്. ചാഹൽ, അർഷ്ദീപ്, ബുംറ. ഈ നാല് പേരും ടീമില്‍ ഉറപ്പാണ്. ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവരാണ് എന്റെ ബാറ്റ്സ്മാൻമാർ. ഈ ബൗളിംഗ് അറ്റാക്കിങ്ങ് പവർപ്ലേ, മിഡിൽ ഇന്നിംഗ്‌സ്, ഡെത്ത് ഓവര്‍ എന്നിവയില്‍ ഉപയോഗിക്കാം. അവരെ എവിടെയും ബൗൾ ചെയ്യാം. അവർ ഹിറ്റര്‍മാര്‍ക്കെതിരെ പോലും അനുയോജ്യരാണ്, ”അജയ് ജഡേജ അഭിപ്രായപ്പെട്ടു.

FXfIrU1XoAMhMwd

അജയ് ജഡേജ ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സമീപനത്തെ പരാമർശിക്കുകയും അവർ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, മുൻ ഇന്ത്യൻ നായകൻ കോഹ്‌ലിയെ ബെഞ്ചിലാക്കുമെന്ന് പറയുകയും ചെയ്തു. “ ആക്രമണോത്സുകമായി കളിക്കണമെങ്കിൽ ഇപ്പോൾ നിങ്ങൾ വ്യത്യസ്തമായി തിരഞ്ഞെടുക്കേണ്ടതുണ്ട്. വിരാട് കോലിയും രോഹിത് ശർമ്മയും കളത്തിലിറങ്ങിയാൽ ദിനേശ് കാർത്തിക്കിനെ ഉള്‍പ്പെടുത്തണം. അവൻ നിങ്ങളുടെ ഇന്‍ഷുറന്‍സാണ്. എന്നാൽ നിങ്ങൾക്ക് ഇവര്‍ രണ്ടു പേരും ഇല്ലെങ്കില്‍ ദിനേഷ് കാർത്തിക്കിന്റെ ആവശ്യമില്ല.

FY3F4UYUsAAfslZ

“ഞാന്‍ കാര്‍ത്തിക്കിനെ ടീമിലിടം നല്‍കില്ല. അയാള്‍ക്ക് എന്റെ അരികില്‍ കമന്ററി ബോക്‌സില്‍ ഇരിക്കാം. ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ചതാണ്,” അജയ് ജഡേജ പറഞ്ഞു.

പാക്കിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് മെൻ ഇൻ ബ്ലൂ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.