ഏകദിന പരമ്പര ആര് സ്വന്തമാക്കും :പ്രവചനവുമായി മുൻ താരം

images 2022 02 03T100950.000

ലിമിറ്റെഡ് ഓവർ ക്രിക്കറ്റിലെ രണ്ട് ശക്തരുടെ പോരാട്ടത്തിനാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി പരമ്പരയോടെ ഫെബ്രുവരി ആറിന് തുടക്കം കുറിക്കുന്നത്. ഇരുവരും ഒരിക്കൽ കൂടി ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്നാണ് വിശ്വാസം. എന്നാൽ വെസ്റ്റ് ഇൻഡീസ് ടീമിനെ അത്രത്തോളം കുറച്ച് കാണുന്ന സ്വഭാവം ഇന്ത്യൻ ടീമിൽ നിന്നും സംഭവിക്കരുതെന്ന് ഇപ്പോൾ പറയുകയാണ് മുൻ താരങ്ങൾ. ഇംഗ്ലണ്ട് ടീമിനെതിരെ ടി :20 പരമ്പര 3.2ന് നേടിയാണ് പൊള്ളാർഡിന്റെയും ഒപ്പം ടീമിന്റെയും വരവ് എങ്കിൽ ഇക്കഴിഞ്ഞ സൗത്താഫ്രിക്കൻ പരമ്പരയിൽ അടക്കം തോൽവിയാണ് ഇന്ത്യൻ ടീമിന്റെ മൊത്തം സമ്പാദ്യം. നായകനായി രോഹിത് ശർമ്മ തിരികെ എത്തുമ്പോൾ മുംബൈ ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങൾ തമ്മിലുള്ള ഒരു പോരാട്ടമായി ഈ പരമ്പര മാറും.എന്നാൽ ഐപിഎൽ മത്സരങ്ങളിൽ അടക്കം ഇന്ത്യയിൽ കളിച്ച അനുഭവം വിൻഡീസ് ടീമിനൊരു പ്ലസ് പോയിന്റ് തന്നെയാണ്.

എന്നാൽ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ആരാകും ജയിക്കുകയെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ അജിത്ത് അഗാർക്കർ.ടീം ഇന്ത്യക്ക് ചില കാര്യങ്ങൾ ഈ പരമ്പര വഴി തെളിയിക്കാനുണ്ടെന്ന് പറഞ്ഞ അജിത് അഗാർക്കർ രോഹിത് ശർമ്മയുടെ വരവ് തന്നെയാണ് പ്രധാനമെന്നും പറയുന്നു. “ഇന്ത്യൻ ടീം തന്നെയാണ് ഈ ഏകദിന പരമ്പരയിലും വമ്പൻ ടീം.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഒരിക്കലും ടീം ഇന്ത്യയെ അവരുട സ്വന്തം മണ്ണിൽ തോൽപ്പിക്കുക അത്ര എളുപ്പമല്ല. മുൻ പല പരമ്പരകളെ പോലെ ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ വെസ്റ്റ് ഇൻഡീസ് ടീമിന് സാധിച്ചേക്കുമെങ്കിലും പരമ്പര ഇന്ത്യക്ക് തന്നെ സ്വന്തമാക്കാനായി കഴിയുമെന്നാണ് എന്റെ വിശ്വാസം.എന്റെ അഭിപ്രായത്തിൽ ഏകദിന പരമ്പര 2-1ന് ഇന്ത്യൻ സംഘം ജയിച്ചേക്കും “അജിത് അഗാർക്കർ പ്രവചിച്ചു.

“രോഹിത് ശർമ്മ പരിക്കിൽ നിന്നെല്ലാം മുക്തനായി ഫ്രഷ് ആയി തിരികെ എത്തുന്നത് ഇന്ത്യൻ ടീമിന് വലിയ ഒരു ആശ്വാസമാണ്.ചില ബൗളർമാർക്ക് വിശ്രമം നൽകിയാണ് ഇന്ത്യൻ ടീം ഈ പരമ്പരക്ക്‌ എത്തുന്നത്. അതിനാൽ തന്നെ വ്യത്യസ്തമായ ബൗളിംഗ് നിരക്ക് സമ്മർദ്ദത്തെ നേരിടേണ്ടിയിരിക്കുന്നു.

കൂടാതെ ഇന്ത്യൻ ടീം ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തിൽ കൃത്യമായ തീരുമാനത്തിൽ എത്തണം. ഇന്ത്യൻ ടീം സ്‌ക്വാഡിലെ ബാറ്റ്‌സ്മാന്മാരിൽ ആരൊക്കെ എതൊക്ക പൊസിഷനിൽ കളിക്കണം എന്നതിൽ ശരിയായ തീരുമാനത്തിലേക്ക് എത്തണം. ഉപനായകൻ രാഹുലിനെ മിഡിൽ ഓർഡറിൽ കളിപ്പിക്കാനാണ് പ്ലാൻ എങ്കിൽ അടുത്ത ഒന്നര വർഷം ആ പദ്ധതി മാറ്റരുത് “അഗാർക്കർ പറഞ്ഞു.

Scroll to Top