ക്രിക്കറ്റ് പ്രേമികൾ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് നാളെ ആരംഭം കുറിക്കുന്ന ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്കായിട്ടാണ്.ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് ഇരു ടീമുകൾക്കും വളരെ പ്രധാനമാണ്. കൂടാതെ വിദേശ ടെസ്റ്റുകളിൽ മികച്ച പ്രകടനങ്ങൾ മാത്രം പുറത്തെടുക്കുന്ന ഇന്ത്യൻ ടീമിനാണ് ഏറ്റവും അധികം സാധ്യത ക്രിക്കറ്റ് ലോകം കൽപ്പിക്കുന്നത്.
എന്നാൽ ഏറെ വർഷങ്ങളായി ഇന്ത്യൻ ടീമിനെ അടക്കം സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ തോൽപ്പിച്ചിട്ടുള്ള ഡീൻ എൽഗറൂം ടീമും ആത്മവിശ്വാസത്തിലാണ്. അതേസമയം ടെസ്റ്റ് പരമ്പര വിരാട് കോഹ്ലിയും ടീമും നേടുമോയെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
സൗത്താഫ്രിക്കൻ മണ്ണിൽ ഇത്തവണയും ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിക്കില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.പേസർ നോട്ജെ പരിക്ക് കാരണം ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറിയതിനാൽ തന്നെ ടെസ്റ്റ് പരമ്പര സൗത്താഫ്രിക്ക 2-1ന് നേടാനുള്ള സാധ്യത ഇല്ലാതായിയെന്ന് പറഞ്ഞ ചോപ്ര പരമ്പര 1-1ന് സമനിലയിൽ കലാശിക്കാൻ ഏറ്റവും അധികം സാധ്യതകളുണ്ടെന്നും കൂടി പ്രവചിക്കുന്നു.
“നിലവിലെ എല്ലാവിധ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയമെന്നത് ഇന്ത്യൻ ടീമിന് സ്വപ്നമായി മാറും.പേസർ നോർട്ജെ പരിക്ക് കാരണം പിന്മാറിയിരുന്നില്ല എങ്കിൽ അവർ 2-1ന് പരമ്പര നേടിയേനെ “ചോപ്ര പ്രവചിച്ചു.
“സൗത്താഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിംഗ് നിര ശക്തമാണ്. കൂടാതെ പരമ്പര ജയിക്കാൻ അവർ എല്ലാവിധ സാഹചര്യങ്ങളും അനുകൂലമാണ്. ടെസ്റ്റ് പരമ്പര ജയിക്കാൻ സൗത്താഫ്രിക്കക്ക് 51 ശതമാനം ചാൻസും കൂടാതെ ഇന്ത്യക്ക് 49 ശതമാനം ചാൻസുമാണ് ഞാൻ ടെസ്റ്റ് പരമ്പര ജയിക്കാൻ കാണുന്നത്. മഴ ആദ്യത്തെ ടെസ്റ്റിൽ വില്ലനായി മാറുമോ എന്നുള്ള സംശയവുമുണ്ട് “ആകാശ് ചോപ്ര വിശദമാക്കി