രോഹിത് ശർമ്മ ഹിറ്റായത് എങ്ങനെ : സച്ചിന്‍ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ സൂപ്പര്‍  ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് രോഹിത് ശർമ്മ. മൂന്ന് ഫോർമാറ്റിലും വളരെ സ്ഥിരതയോടെ കളിക്കുന്ന രോഹിത് ശർമ്മ നിലവിൽ ഇന്ത്യൻ ഏകദിന, ടി :20 ടീമുകളുടെ നായകനാണ്. കോഹ്ലിക്ക്‌ ശേഷം ലിമിറ്റഡ്  ഓവർ ക്യാപ്റ്റനായി  രോഹിത് ശർമ്മ എത്തുമ്പോൾ മറ്റൊരു ഐസിസി ട്രോഫിയും  ഇന്ത്യൻ ടീം ആരാധകരെല്ലാം പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ മൂന്ന് ഫോർമാറ്റിൽ നിന്നും ഒരു കാലയളവിൽ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാതെ പോയ രോഹിത്തിന്‍റെ  ഇപ്പോഴത്തെ ഈ ഒരു കുതിപ്പിന് പിന്നിലുള്ള കാരണം തുറന്ന് പറയുകയാണ് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനിയും അനേകം നേട്ടങ്ങൾ നേടുവാൻ രോഹിത് ശർമ്മക്ക്‌ സാധിക്കുമെന്ന് പറഞ്ഞ സച്ചിൻ സ്റ്റാർ ഓപ്പണറുടെ ഏറ്റവും വലിയ സവിശേഷത അദേഹത്തിന്റെ പോസിറ്റീവ് എനർജിയാണെന്നും കൂടി വിശദമാക്കി.

എപ്പോഴും ഏതൊരു ബാറ്റ്‌സ്മാനും തങ്ങൾ ഇന്നിങ്സ് ആരംഭിക്കാനായി ക്രീസിൽ എത്തുമ്പോൾ പോസിറ്റീവ് മനോഭാവമാണ്‌ വേണ്ടതെന്ന് പറഞ്ഞ സച്ചിൻ ഇക്കാര്യത്തിൽ രോഹിത് ശർമ്മയുടെ ശൈലി ഒരു ഉദാഹരണമാണെന്നും കൂടി വ്യക്തമാക്കി.”എന്നും രോഹിത്തിന്‍റെ ബാറ്റിങ് കാണുമ്പോൾ നമുക്ക് തോന്നുന്നത് അദ്ദേഹം എന്ത് ഫ്രീയായി കളിക്കുന്നതായ കാര്യമാണ്.മാനസിക അവസ്ഥയാണ് രോഹിത് ശർമ്മയുടെ ബാറ്റിങ്ങിൽ പ്രധാന ഘടകമായി മാറുന്നത്.ഒരിക്കലും തന്നെ അസ്വസ്ഥത മനസ്സുമായി എത്തിയാൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കില്ല. ഫ്രീ മൈൻഡ് തന്നെയാണ് ബാറ്റിംഗിനായി എത്തുമ്പോൾ ഏറ്റവും നല്ലത് “സച്ചിൻ നിരീക്ഷിച്ചു.

FB IMG 1640353258410

“ഏതൊരു ബാറ്റ്‌സ്മാനും രോഹിത്തിനെ പോലെ പോസിറ്റീവ് എനർജി ബാറ്റിങ്ങിൽ സൂക്ഷിക്കണം.പോസിറ്റീവ് എനർജിയിൽ കളിച്ചാൽ എക്കാലവും ഒഴുക്കിൽ കളിക്കാനായി സാധിക്കും. കൂടാതെ അത്‌ ബാറ്റ്‌സ്മാന് അനേകം അവസരങ്ങൾ നൽകും. അതാണ്‌ രോഹിത് ശർമ്മയുടെ കരുത്തും.”സച്ചിൻ വാചാലനായി. ടെസ്റ്റ്‌ പരമ്പരയിൽ നിന്നും പരിക്ക് കാരണം പിന്മാറിയ രോഹിത് ശർമ്മ നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ പരിശീലനം തുടരുകയാണ്.