ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കെല്‍ രാഹുല്‍ വിക്കറ്റ് കീപ്പർ എന്ന നിലയിൽ കളിക്കില്ലാ എന്നും പകരം, സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി കെഎസ് ഭരത് എത്തും എന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനായി സ്പിന്‍ പിച്ചൊരുക്കന്നതിന് പിന്നാലെയാണ് ഈ തീരുമാനം.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ഭരത്, ധ്രുവ് ജൂറൽ എന്നീ രണ്ട് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തിരുന്നു.
പിച്ചിലെ ബൗൺസ് കാരണമാണ് ദക്ഷിണാഫ്രിക്കയിൽ വിക്കറ്റ് കീപ്പ് ചെയ്യാൻ രാഹുലിനോട് ആവശ്യപ്പെട്ടതെന്ന് ടീം മാനേജ്മെന്റ് സെലക്ഷൻ കമ്മിറ്റിയോട് വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
“ഇന്ത്യൻ ടീം വീണ്ടും ഒരു സ്പിന്‍ ട്രാക്കിൽ കളിക്കും, കൂടാതെ സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ മത്സരം വിജയിപ്പിക്കും എന്നാണ് മാനേജ്മെന്‍റ് കരുതുന്നത്. ടീമില്‍ ക്വാളിറ്റിയുള്ള നിരവധി സ്പിന്നർമാർ ഉണ്ട്, ”ബിസിസിഐയിലെ ഒരു സോഷ്സ് അറിയിച്ചു. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നീ സ്പിന്നര്‍മാരാണ് ഇന്ത്യന്‍ നിരയില്‍ ഉള്ളത്.
അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഫാസ്റ്റ് ബൗളർമാരെ റൊട്ടേറ്റ് ചെയ്യാന്‍ ഇന്ത്യൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചട്ടുണ്ട്. ഫാസ്റ്റ് ബൗളർമാരാരും അഞ്ച് ടെസ്റ്റ് മത്സരങ്ങളും കളിക്കില്ലെന്നും പകരം ജോലിഭാരം നിയന്ത്രിക്കുന്നതിനനുസരിച്ച് അവർക്ക് വിശ്രമം നൽകുമെന്നും ടീം മാനേജ്‌മെന്റ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവരാണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ പേസ് ബൗളര്‍മാര്‍.