എന്നെപോലെ ഇന്ത്യക്കായി ചെയ്യാന്‍ അവന് സാധിക്കും. യുവതാരത്തെ പ്രശംസിച്ച് യുവരാജ് സിംഗ്.

Yuvraj Singh

മുന്‍കാലങ്ങളില്‍ ടീം ഇന്ത്യക്കായി താന്‍ ചെയ്തതുപോലെ ചെയ്യാന്‍ റിങ്കു സിംഗിനു സാധിക്കും എന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. കഴിഞ്ഞ വര്‍ഷം മാത്രം ടി20 ഫോര്‍മാറ്റില്‍ രാജ്യന്തര അരങ്ങേറ്റം നടത്തിയ റിങ്കു സിംഗ്, ഇതിനോടകം ടീമിലെ സ്ഥിര സാന്നിധ്യമായി മാറി കഴിഞ്ഞു. 9 ഇന്നിംഗ്സില്‍ നിന്നും 180.52 ശരാശരിയില്‍ 278 റണ്‍സാണ് റിങ്കു സ്വന്തമാക്കിയത്.

“ഇപ്പോൾ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്റര്‍ റിങ്കുവാണ്,” യുവരാജ് ദി ടെലിഗ്രാഫിനോട് പറഞ്ഞു. “അവൻ എന്നെ കുറിച്ച് ഓർമ്മിപ്പിക്കുന്നു – എപ്പോൾ ആക്രമിക്കണം, എപ്പോൾ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യണം എന്ന് അവനറിയാം, സമ്മർദ്ദത്തിൽ അവൻ അവിശ്വസനീയമാംവിധം മിടുക്കനാണ്.”

rinku singj

റിങ്കു സിംഗ് ഒരു സൂപ്പര്‍ താരമായി വളരുകയാണ്. “അവന് ഞങ്ങളെ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയും, എനിക്ക് അവനിൽ സമ്മർദ്ദം ചെലുത്താൻ താൽപ്പര്യമില്ല, പക്ഷേ ഞാന്‍ ചെയ്തിരുന്ന പോലെ അഞ്ചാം നമ്പറിലും ആറാം നമ്പറിലും ഒരു ഫിനിഷറാവാന്‍ കഴിയും.

യുവതാരം ശുഭ്മാന്‍ ഗില്ലിനെ പറ്റിയും റിങ്കു സിംഗ് വാചാലനായി. “ടെസ്റ്റ് ക്രിക്കറ്റിൽ ശുഭ്മാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ചവരാകണമെങ്കിൽ, നിങ്ങൾ എല്ലാ ഫോർമാറ്റുകളും കീഴടക്കണം.” യുവരാജ് കൂട്ടിചേര്‍ത്തു.

See also  അശ്വിന്‍ മൂന്നാം മത്സരത്തില്‍ തുടര്‍ന്ന് കളിക്കില്ലാ. കാരണം ഇതാണ്
Scroll to Top