ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിന്റെ മത്സരക്രമവും ഒപ്പം ഗ്രൂപ്പുകളിലെ ഓരോ ടീമുകളെ കുറിച്ചുമുള്ള പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂപ്പർ 12 പോരാട്ടം ഉൾപ്പെടെ യോഗ്യത മത്സരങ്ങളും ഇത്തവണ ലോകകപ്പിൽ കാണുവാൻ സാധിക്കും. ഗ്രൂപ്പിലെ ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ഏറെ ക്രിക്കറ്റ് ആരാധകരും കാത്തിരുന്ന ഇന്ത്യ :പാകിസ്ഥാൻ പോരാട്ടത്തിനും അരങ്ങനുണരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. ടി :20 കിരീടം ആരാകും ഇത്തവണ നേടുകയെന്നതിൽ ക്രിക്കറ്റ് ലോകത്തും ഒപ്പം സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ് എങ്കിലും ഇപ്പോൾ വൻ സ്വീകാര്യത നേടുന്നത് വരാനിരിക്കുന്ന ലോകകപ്പിന്റെ ഫൈനലിൽ ഇടം നേടുന്ന ടീമുകളെ പ്രവചിച്ച മുൻ പാക് ക്രിക്കറ്റ് താരത്തിന്റെ അഭിപ്രായമാണ്.
യൂട്യൂബ് ചാനലിൽ ആരാധകരുമായി സംസാരിക്കവേയാണ് താരം അഭിപ്രായം വിശദമാക്കിയത്.ടി :20 ലോകകപ്പിൽ ഇത്തവണ വാശിയേറിയ പോരാട്ടങ്ങൾ കാണുവാൻ സാധിക്കുമെന്ന് പ്രവചനം വിശദമാക്കിയ മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ വിൻഡീസ്, ഇംഗ്ലണ്ട് ടീമുകളെ വാനോളം പുകഴ്ത്തി. “ടീം ഇന്ത്യക്ക് രണ്ടാം ഗ്രൂപ്പിൽ കാര്യങ്ങൾ എല്ലാം അനായാസമാണ്. വളരെ ഏറെ കഴിവുള്ള അനേകം താരങ്ങളും ഒപ്പം ഏതൊരു സാഹചര്യത്തിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള ഒട്ടനവധി ബാറ്റ്‌സ്മാന്മാരും ഈ ടീമിലുണ്ട്. ഫൈനലിലെത്തുമെന്നാണ് എന്റെ വിശ്വാസം.ഇന്ത്യൻ ടീമിന് ഏറെ അനുകൂലമായ ഒരു ഘടകവും ഞാൻ കാണുന്നുണ്ട് “കനേരിയ അഭിപ്രായം വിശദമാക്കി.
“മറ്റുള്ള ടീമുകൾക്ക് എല്ലാം ഭീഷണി ടീം ഇന്ത്യയാണ്. അവർക്ക് മികച്ച കളി ഈ ടി :20 ലോകകപ്പിലും പുറത്തെടുക്കാൻ കഴിയും. ഐപിഎല്ലിന് ശേഷമാകും ഇന്ത്യൻ താരങ്ങൾ എല്ലാം ലോകകപ്പ് കളിക്കാനെത്തുക. അത് അവർക്ക് ടച്ച് നിലനിർത്തുവാനും സഹായിക്കും “മുൻ താരം തന്റെ നിഗമനം വ്യക്തമാക്കി.
അതേസമയം ഒന്നാം ഗ്രൂപ്പിൽ വിൻഡീസ് ടീമിന്റെ കുതിപ്പിനും സാധ്യതകളുണ്ട് എന്ന് അഭിപ്രായപ്പെട്ട ഡാനിഷ് കനേരിയ ഏറെ മികച്ച പ്രകടനമാണ് ആരാധകർ എല്ലാം വെസ്റ്റ് ഇൻഡീസ് ടീമിൽ നിന്നും ഇപ്പോൾ പ്രതീക്ഷിക്കുന്നത് എന്നും വിശദമാക്കി. “ഒന്നാം ഗ്രൂപ്പിൽ വിൻഡീസ് ടീമിനും ഏറെ മുൻതൂക്കമുണ്ട്. ഓസ്ട്രേലിയയെ 4-1ന് തോൽപ്പിച്ചാണ് അവരുടെ വരവ്. സ്റ്റാർ താരങ്ങളെ എല്ലാം പ്ലെയിങ് ഇലവനിൽ കളിപ്പിച്ചാൽ അവർക്ക് എല്ലാ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും. ഇംഗ്ലണ്ടിനും ഈ ഗ്രൂപ്പിൽ നിന്നും ഏറെ മുന്നേറുവാൻ സാധിക്കും “മുൻ താരം പ്രവചനം ഏറെ വിശദമാക്കി.